Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽമഞ്ഞ്​; ഡൽഹിയിൽ...

മൂടൽമഞ്ഞ്​; ഡൽഹിയിൽ ഗതാഗതം താറുമാറായി

text_fields
bookmark_border
മൂടൽമഞ്ഞ്​; ഡൽഹിയിൽ ഗതാഗതം താറുമാറായി
cancel

ന്യൂഡൽഹി: പുതുവത്​സര ദിനത്തിലും ഡൽഹി പുകമഞ്ഞിൽ മൂടി. പുകമഞ്ഞ്​ കാഴ്​ച മറച്ചതു മൂലം വിമാന സർവീസുകൾ താളം തെറ്റി. അഞ്ച്​ ആഭ്യന്തര വിമാനങ്ങളും  ഏഴ്​ അന്താരാഷ്​ട്ര വിമാനങ്ങളും വൈകിയാണ്​ സർവീസ്​ നടത്തുന്നത്​.  ഒരു വിമാനം റദ്ദാക്കുകയും ചെയ്​തു. 

56 ട്രെയിനുകൾ വൈകി ഒാടുകയും 15 എണ്ണും റദ്ദാക്കുകയും ചെയ്​തിട്ടുണ്ട്​. ഇന്ന്​ രാവിലെ 5.7 ഡിഗ്രി സെൽഷ്യസ്​ ചൂടാണ്​ ഡൽഹിയിൽ രേഖപ്പെടുത്തിയത്​. ഇൗ സീസണിലെ ഏറ്റവും തണുപ്പേറിയ ദിനമാണിന്ന്​. ഇതിനു മുമ്പ്​ 6.3 ഡിഗ്രി സെൽഷ്യസ്​ ചൂട്​ രേഖപ്പെടുത്തിയ ഡിസംബർ 24 ആയിരുന്നു തണുപ്പേറിയ ദിനം. അടുത്ത ദിവസങ്ങളിൽ തണുപ്പ്​ കൂടാനാണ്​ സാധ്യതയെന്ന്​ കാലാവസ്​ഥാ വിഭാഗം അറിയിച്ചു. 
 

Show Full Article
TAGS:fog delhi fog delhi airport Train Services india news malayalam news 
News Summary - Fog suspends operations at Delhi airport on New Year’s Day- India News
Next Story