Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂടൽ മഞ്ഞ്​: ഡൽഹിയിൽ...

മൂടൽ മഞ്ഞ്​: ഡൽഹിയിൽ വിമാന–ട്രെയിൻ സർവീസുകൾ തടസ​പ്പെട്ടു

text_fields
bookmark_border
മൂടൽ മഞ്ഞ്​: ഡൽഹിയിൽ വിമാന–ട്രെയിൻ സർവീസുകൾ തടസ​പ്പെട്ടു
cancel

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞുമൂലം ഡൽഹിയിൽ ട്രെയിൻ, ​വിമാന സർവീസുകൾ തടസപ്പെട്ടു. ദീർഘദൂര ട്രെയിനായ രാജധാനി എക്​സ്​പ്രസ്​ഉൾപ്പെടെ ഡൽഹിയിൽ നിന്നുള്ള 81 ട്രെയിനുകൾ മണിക്കൂറുകളോളം വൈകി.

ഇന്നും നാളെയും ഒാടേണ്ട 13 ട്രെയിനുകൾ റദ്ദാക്കി. 40 ട്രെയിനുകളു​െട സമയം മാറ്റിയെന്നും മുതിർന്ന റെയിൽവേ ഉദ്യോഗസ്​ഥർ അറിയിച്ചു. രാജധാനി, തുരന്തോ, സമ്പർക്ക്​ ക്രാന്തി, പുരുഷോത്തം, ഉത്​കൽ, നന്ദൻ കാനൻ, ഹിരാകുഡ്​ എക്​സ്​പ്രസുകൾക്ക്​ മുൻ നിശ്​ചയിച്ച പ്രകാരം സർവീസ്​ നടത്താനായില്ല.

റൺവേ ദൃശ്യമാകാത്തതിനാൽ ഇന്നും പല വിമാന സർവീസുകൾ വൈകി. ഒമ്പത്​ അന്താരാഷ്​ട്ര വിമാനങ്ങളും നാല്​ ആഭ്യന്തര വിമാനങ്ങളും വൈകിയാണ്​ സർവീസ്​ നടത്തിയത്​. ഡൽഹി –ലക്​നൗ വിമാനം റദ്ദാക്കി. ഇന്നലെ 140 വിമാനങ്ങൾ വൈകുകയും ഏഴെണ്ണം റദ്ദാക്കുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi fog
News Summary - Fog Shrouds Delhi-NCR; 81 Trains Delayed, Flight Services Hit
Next Story