Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലാലുവിന് 14 വർഷം തടവും...

ലാലുവിന് 14 വർഷം തടവും 60 ലക്ഷം പിഴയും

text_fields
bookmark_border
lalu-prasad-yadav
cancel

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ്​ യാദവിന്​ 14 വർഷം തടവുശിക്ഷ. 60 ലക്ഷം രൂപ പിഴയുമുണ്ട്​. അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യൻ പീനൽ കോഡ്​ വകുപ്പുകൾ പ്രകാരവും ഏഴുവർഷം വീതമാണ്​ ശിക്ഷ. ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ്​ അനുഭവിക്കണം. ആദ്യ മൂന്ന്​ കേസുകളിൽ 13.5 വർഷം തടവുശിക്ഷയാണ്​ ലാലുവിനുള്ളത്​.

1995-96 കാലത്ത്​ ഡുംക ട്രഷറിയിൽനിന്ന്​ 3.13 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ്​ റാഞ്ചിയിലെ പ്രത്യേക സി.ബി.​െഎ കോടതി ജഡ്​ജി ശിവ്​പാൽ സിങ്​ ശിക്ഷ വിധിച്ചത്​. 31 പ്രതികളിൽ മുൻ മുഖ്യമന്ത്രി ജഗന്നാഥ്​ മിശ്രയടക്കം 12പേരെ വിട്ടയച്ചു. 19 പേർ കുറ്റക്കാരാണെന്ന്​ കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. മൃഗസംരക്ഷണ വകുപ്പ്​ മുൻ റീജനൽ ഡയറക്​ടർ ഒ.പി. ദിവാകറിനും ലാലുവി​​​െൻറ അതേ ശിക്ഷ വിധിച്ചു. മുൻ ​െഎ.എ.എസ്​ ഒാഫിസർ ഫൂൽചന്ദ്​ സിങ്ങിന്​ ഏഴുവർഷം തടവും 30 ലക്ഷം പിഴയുമുണ്ട്​. കാലിത്തീറ്റ വിതരണക്കാരായ ഏഴുപേർക്ക്​ മൂന്നര വർഷം തടവുശിക്ഷയും വിധിച്ചു. 

1995 ഡിസംബർ, 96 ജനുവരി മാസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിന്​ കാലിത്തീറ്റയും മരുന്നും ഉപകരണങ്ങളും വിതരണം ചെയ്​യതായി വ്യാജ ബില്ലുണ്ടാക്കി പണം തട്ടിയെന്നാരോപിച്ച്​ 48 പേർക്കെതിരെയാണ്​ സി.ബി.​െഎ കുറ്റപത്രം തയാറാക്കിയത്​. ഇവരിൽ 14 പേർ വിചാരണ കാലത്ത്​ മരിച്ചു. മൂന്നുപേർ മാപ്പുസാക്ഷികളായി.

ലാലു ബിഹാർ മുഖ്യമന്ത്രിയായിരി​െക്ക കാലിത്തീറ്റ വാങ്ങാൻ സർക്കാർ അനുവദിച്ച ഫണ്ട്​ വകമാറ്റി ചെലവഴിച്ചതുവഴി​ 950 കോടിയുടെ കുംഭകോണമാണ്​ നടന്നത്​​. ആറ്​ കേസുകളിൽ നാലെണ്ണത്തിലാണ്​ വിധി വന്നത്​. നാലിലും ലാലു പ്രസാദ്​ യാദവ്​ ശിക്ഷിക്കപ്പെട്ടപ്പോൾ ജഗന്നാഥ്​ മിശ്രയെ രണ്ടെണ്ണത്തിൽ ശിക്ഷിച്ചു. രണ്ടാം കേസിൽ ശിക്ഷിക്ക​െ​പ്പട്ട 69കാരനായ ലാലു ഡിസംബർ 23 മുതൽ റാഞ്ചിയിലെ ബിർസമുണ്ട ജയിലിലാണ്​.

ലാ​ലു @ കും​ഭ​കോ​ണം

  • 2013: ചാ​യ്​​ബ​സ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ 37.7 കോ​ടി രൂ​പ പി​ൻ​വ​ലി​ച്ചു​വെ​ന്ന ആ​ദ്യ കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വ്, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന്​ 11 വ​ർ​ഷം വി​ല​ക്ക്, പി​ന്നീ​ട്​ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യം.
  • 2018 ജ​നു​വ​രി ആ​റ്​: ദി​യോ​ഗ​ർ ട്ര​ഷ​റി​യി​ൽ​നി​ന്ന്​ 89.27 ല​ക്ഷം പി​ൻ​വ​ലി​ച്ച ര​ണ്ടാ​മ​ത്തെ കേ​സി​ൽ മൂ​ന്ന​ര വ​ർ​ഷം ത​ട​വും 10 ല​ക്ഷം പി​ഴ​യും.
  • 2018 ജ​നു​വ​രി 24: ചാ​യ്​​ബ​സ ട്ര​ഷ​റി​യി​ൽ​നി​ന്ന് 37.62 കോ​ടി ത​ട്ടി​യ മൂ​ന്നാം കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ത​ട​വ്.
  • ഡോ​റാ​ൻ​റ ട്ര​ഷ​റി​യി​ൽ​ നി​ന്ന്​ 139 കോ​ടി ത​ട്ടി​യ അ​ഞ്ചാ​മ​ത്തെ കേ​സ്​ റാ​ഞ്ചി​യി​ലും ആ​റാ​മ​ത്തെ കേ​സ്​ പ​ട്​​ന​യി​ലും വി​ചാ​ര​ണ​യി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavFodder Scammalayalam newsranchi special court
News Summary - Fodder scam: Lalu has been jailed for seven years-India news
Next Story