ലോക്ഡൗൺ ജില്ലകളിൽ മാത്രം; അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണമല്ലെന്ന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തുകയാണെങ്കിൽ അത് ജില്ലാതലത്തിൽ മാത്രമായിരിക്കുമെന്ന് കേന്ദ്രസർക്കാർ. സംസ്ഥാനതലത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ല. കോവിഡ് ടെസ്റ്റ് വർധിപ്പിച്ച് രോഗികളെ കണ്ടെത്തുന്നതിനും അവരെ ചികിത്സിക്കുന്നതിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരുന്ന പുതിയ കോവിഡ് മാർഗനിർദേശങ്ങളിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുള്ളത്.
സംസ്ഥാനത്തിനുള്ളിലോ സംസ്ഥാനങ്ങൾക്കിടയിലോ ഉള്ള യാത്രകൾക്ക് യാതൊരു നിയന്ത്രണവും ഉണ്ടാവില്ല. ഇതിന് പ്രത്യേക അനുമതിയോ ഇ-പാസോ ആവശ്യമില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു.
ആർ.ടി.പി.സി.ആർ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്. ആകെ നടത്തുന്ന ടെസ്റ്റുകളിൽ 70 ശതമാനവും ആർ.ടി.പി.സി.ആർ ടെസ്റ്റുകളാവണം. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

