ദുരന്ത സഹായ പ്രവർത്തനങ്ങൾ ‘തൊഴിലുറപ്പി’ൽ ഉൾപ്പെടുത്തിയേക്കും
text_fieldsന്യൂഡൽഹി: തൊഴിലുറപ്പ്, പാർപ്പിടം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളിൽ ഉദാരത അനുവദിച്ച് പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാമെന്ന് കേന്ദ്രം. അതിനു തക്കവിധം സംസ്ഥാനതല പദ്ധതികൾ രൂപപ്പെടുത്തി സമർപ്പിക്കാൻ കേരള എം.പിമാരോട് കേന്ദ്രമന്ത്രിമാർ നിർദേശിച്ചു. കേരളത്തിലെ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി എൽ.ഡി.എഫ്, യു.എഡി.എഫ് എം.പിമാർ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചകളിലാണ് ഇൗ നിർദേശം മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി ഡൽഹിയിലെത്തുേമ്പാൾ കേരളത്തിനുവേണ്ടി വിവിധ മന്ത്രാലയ പ്രതിനിധികളെ പെങ്കടുപ്പിച്ച് പ്രത്യേക യോഗം വിളിക്കാമെന്നും ഉറപ്പുകിട്ടിയിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന വീടും കിണറുമൊക്കെ നന്നാക്കുന്ന ജോലി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിലും അനുകൂല നിലപാട് കേന്ദ്രം സ്വീകരിച്ചിട്ടുണ്ടെന്ന് എം.പിമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ‘പ്രധാനമന്ത്രി റോഡ് നിർമാണ പദ്ധതി’യിൽ പെടുന്ന തകർന്ന റോഡുകൾ നന്നാക്കുന്ന പ്രവർത്തനവും തൊഴിലുറപ്പിെൻറ ഭാഗമാക്കാൻ സാധിക്കും. തൊഴിലുറപ്പു പദ്ധതിയുടെ പരിധിയിൽ ഇത്തരത്തിൽ കൂടുതൽ തൊഴിലുകൾ ഉൾപ്പെടുത്തി കേന്ദ്രസഹായം വർധിപ്പിച്ചു നൽകാൻ പാകത്തിൽ കേരള സർക്കാർ പദ്ധതി സമർപ്പിക്കണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. തൊഴിലുറപ്പിനുള്ള വിഹിതം കേരളത്തിന് വർധിപ്പിച്ചു നൽകാൻ തയാറാണ്.
എം.പി സംഘം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ ഇവയാണ്: കേരളത്തിന് പ്രത്യേക പാക്കേജ് വേണം. നിബന്ധനകളില്ലാത്ത വിദേശ സഹായ വാഗ്ദാനം സ്വീകരിക്കാനാകണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരളത്തിനായി വരുന്ന തുക കേരളത്തിനുതന്നെ നൽകണം. കാർഷിക കടങ്ങൾ എഴുതിത്തള്ളണം. ആറുമാസം കൃഷിചെയ്യാൻ പറ്റാത്ത അവസ്ഥ നേരിടുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകണം. അധിക റേഷനരി വിഹിതം സൗജന്യമായി കണക്കാക്കണം. മണ്ണെണ്ണ സബ്സിഡി നിരക്കിൽ ലഭ്യമാക്കണം. 30,000 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. ഇൗ സാഹചര്യത്തിൽ പ്രകൃതിക്ഷോഭ സഹായങ്ങളുടെ പതിവു മാനദണ്ഡങ്ങൾ പ്രകാരം മുന്നോട്ടു നീങ്ങിയാൽ കേന്ദ്രത്തിന് കേരളത്തെ കാര്യമായി സഹായിക്കാൻ കഴിയില്ല. വ്യവസ്ഥകളിൽ ഇളവു ചെയ്തു സഹായം ലഭ്യമാക്കണമെന്ന് കേന്ദ്രമന്ത്രിമാരോട് എം.പി സംഘം ആവശ്യപ്പെട്ടു.
ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, കേന്ദ്രമന്ത്രിമാരായ രാധാമോഹൻ സിങ്, രാംവിലാസ് പാസ്വാൻ, നരേന്ദ്രസിങ് തോമർ എന്നിവരുമായാണ് എം.പിമാർ ചർച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിട്ടുണ്ട്. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ ഉദാരത തേടി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും കാണും. എ.കെ. ആൻറണി, കെ.സി. വേണുഗോപാൽ, പി. കരുണാകരൻ, എം.കെ. രാഘവൻ, എൻ.കെ. പ്രേമചന്ദ്രൻ, ബിനോയ് വിശ്വം, കൊടിക്കുന്നിൽ സുരേഷ്, പി.കെ. ബിജു, ജോയ്സ് ജോർജ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിമാെര കണ്ടത്. രാഷ്ട്രീയത്തിന് അതീതമായി കേരള വിഷയത്തിൽ ഡൽഹിയിൽ യോജിച്ച നീക്കമാണ് നടത്തുന്നതെന്നും ബി.ജെ.പി എം.പിമാർക്ക് ഇൗ ദൗത്യത്തിൽ പെങ്കടുക്കാൻ കഴിയാതെ േപായത് മറ്റ് അസൗകര്യങ്ങൾ കൊണ്ടാണെന്നും എം.പി സംഘം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
