Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരാതിപ്രളയം; സ്വിഗ്ഗി...

പരാതിപ്രളയം; സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനെതിരെ എഫ്.എസ്.എസ്.ഐ നടപടി

text_fields
bookmark_border
https://www.madhyamam.com/tags/swiggy
cancel

ന്യൂഡൽഹി: കേടുവന്നതും കാലാവധി കഴിഞ്ഞതുമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതി വ്യാപകമായതിനെ തുടർന്ന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ടിനെതിരെ ശക്തമായ നടപടിയെടുത്ത് ഭക്ഷ്യ നിയന്ത്രണ ഏജൻസിയായ എഫ്.എസ്.എസ്.ഐ. സ്ഥാപനത്തിനെതിരെ ഒമ്പത് നോട്ടീസുകൾ പുറപ്പെടുവിച്ചതായി എഫ്.എസ്.എസ്.ഐ എക്സിലൂടെ അറിയിച്ചു. കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട അധികൃതർ അല്ലാത്ത പക്ഷം ഉചിത നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പു നൽകിയിരിക്കുകയാണ്.

പാലും മുട്ടയും ഉൾപ്പെടെ കേടായതും കാലാവധി കഴിഞ്ഞതുമായ നിരവധി ഉൽപന്നങ്ങൾ കമ്പനി വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൂടാതെ, കമ്പനി തെറ്റായതോ കാലാവധി കഴിഞ്ഞതോ ആയ ലൈസൻസ് നമ്പർ ഉപയോഗിച്ചതായും തിരിച്ചറിഞ്ഞിരുന്നു. മോശം ഉൽപന്നങ്ങൾക്കെതിരെ ഉപഭോക്താക്കൾ നിരന്തരം ആക്ഷേപം ഉന്നയിച്ചെങ്കിലും കൃത്യമായ നടപടിയെടുക്കാൻ കമ്പനി തയാറായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delivarycomplaintsfood deliverySwiggy
News Summary - Flood of complaints; FSSI takes action against Swiggy Instamart
Next Story