യമുനയിൽ ജലനിരപ്പ് അപകട നിലയിലെത്തി; വീടുകളിൽ ജലം ഇരച്ച് കയറുന്നു, റോഡുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗത കുരുക്ക്
text_fieldsന്യൂഡൽഹി: രാത്രി മുഴുവൻ പെയ്ത മഴയിൽ യമുനയിലെ ജല നിരപ്പ് അപകടകരമായ അളവിലെത്തി. നദി നിറഞ്ഞ് പ്രളയ ജലം ഡൽഹി പരിസരത്തെ വീടുകളിലേക്ക് ഇരച്ചു കയറുന്നു. ജല നിരപ്പ് ഉയരുന്നതുമൂലം ഡൽഹി-ഗുരുഗ്രാം അതിർത്തിയിൽ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
രാവിലെയാണ് നദിയിലെ ജല നിരപ്പ് അപകടകരമായ അളവിലെത്തിയത്. ഇന്നലെ മുതൽ പ്രദേശത്ത് കനത്ത മഴയാണ്. ജല നിരപ്പ് ഉയരുന്നതിനാൽ യമുന തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കാൻ ആവശ്യപ്പെട്ടിരുന്നു. നദികളിലെ ജല നിരപ്പ് ഉയർന്നതോടെ യമുനഗർ ജില്ലയിലെ ഹത്നികുണ്ഡ് ബാരേജിലെ ഫ്ലഡ് ഗേറ്റുകൾ തിങ്കളാഴ്ച തുറന്നു. ഇന്നലെ ഡൽഹി-ജയ്പൂർ ഹൈവേയിൽ 3 മണിക്കൂർ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
യമുനയിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പഴയ റെയിൽവേ പാലത്തിലെ ഗതാഗതം ചൊവാഴ്ച 5 മണിമുതൽ നിർത്തി വെക്കാൻ ഉത്തരവിട്ടു. വിമാന സർവീസും വെള്ളപ്പൊക്കത്തെ തുടർന്ന് അവതാളത്തിലാണ്. 4 വരെ ഇടിമിന്നലോടു കൂടി മഴ ഉണ്ടാകുമെന്നാണ് കാലവാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. 2023ലാണ് ഡൽഹി ഏറ്റവും രൂക്ഷമായി വെള്ളപ്പൊക്കം നേരിട്ടത്. അന്ന് 25000 പേരെയാണ് ഒഴിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

