Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രളയക്കെടുതി:...

പ്രളയക്കെടുതി: കേരളത്തിന്​ 20 രൂപ നിരക്കിൽ 50,000 ടൺ അരി അനുവദിച്ചു

text_fields
bookmark_border
pinarayi vijayan and piyush goyal
cancel
camera_alt

കേന്ദ്ര മന്ത്രി പീയുഷ് ഗോയലും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തുന്നു

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി 50,000 ടൺ അടിയന്തിരമായി അനുവദിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആവശ്യം കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ അംഗീകരിച്ചു. കേന്ദ്ര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്​. കിലോയ്ക്ക് 20 രൂപ എന്ന കൺസെഷൻ നിരക്കിലാണ്​ അരി നൽകുക.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവംബർ മുതൽ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകി.

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോൾഡ് (പി.എച്ച്​.എച്ച്​) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എ.എഫ്.എസ്.എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാൽ ഈ വിഭാഗങ്ങളിൽ കേരളത്തിൽ കൂടുതൽ ഗുണഭോക്താക്കളുണ്ട്. ആയതിനാൽ ഇതുസംബന്ധിച്ച നിബന്ധനകൾ പരിഷ്കരിക്കണമെന്ന്​ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. കാൻസർ രോഗികൾ, വൃക്കരോഗികൾ, കിടപ്പു രോഗികൾ തുടങ്ങിയവരിൽനിന്ന് ഈ വിഷയത്തിൽ നിരന്തരം അപേക്ഷകൾ ലഭിക്കുന്നുണ്ട്​.

മാനദണ്ഡങ്ങൾ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെൻസസിൽ ഇത് പരിഷ്​കരിക്കുന്നതും ഉൾപ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. ഗെയിൽ പൈപ്പ് ലൈൻ സാധ്യമായ സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ വ്യാവസായിക വളർച്ചയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിടുന്ന കൊച്ചി - മാംഗ്ലൂർ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസൽ അടുത്ത ബജറ്റിൽ പരിഗണിക്കാമെന്നും പിയൂഷ്​ ഗോയൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riceKerala News
News Summary - Flood damage: 50,000 tonnes of rice allotted to Kerala
Next Story