Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപഭോക്താക്കൾക്ക് നൽകേണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന പാർസലുകൾ മോഷ്ടിച്ച് മുങ്ങി; ഫ്ലിപ്കാർട്ട് ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
ഉപഭോക്താക്കൾക്ക് നൽകേണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന പാർസലുകൾ മോഷ്ടിച്ച് മുങ്ങി; ഫ്ലിപ്കാർട്ട് ജീവനക്കാരൻ അറസ്റ്റിൽ
cancel
camera_alt

 പ്രതീകാത്മക ചിത്രം 

സൂറത്ത് : ഉപഭോക്താക്കൾക്ക് എത്തിച്ചുനൽകേണ്ട 4.60 ലക്ഷം രൂപയോളം വിലമതിക്കുന്ന മൊബൈൽ ഫോണുകളും മറ്റ് പാർസൽ ഉൽപന്നങ്ങളും മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ ഋത്വിക് മക്വാനയെയാണ് ഭാവ്‌നഗർ ലോക്കൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ബില്ലുകളോ മറ്റ് രേഖകളോ ഇല്ലാതെ മൊബൈൽ ഫോൺ വിൽക്കാൻ ശ്രമിച്ച ഇയാളിൽ സംശയം തോന്നിയതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയും തുടർന്നുള്ള അന്വേഷണത്തിൽ ഇയാൾ വൻ മോഷണം നടത്തിയതായി കണ്ടെത്തുകയും ആയിരുന്നു. ഭാവ്‌നഗറിലെ ഗംഗാജലിയ തടാകത്തിന് സമീപത്ത് നിന്ന് ഒക്ടോബർ 23നാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന സാധനങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാൻ കഴിയാതിരുന്നതോടെ പൊലീസ് ഇവ പിടിച്ചെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ചോദ്യംചെയ്യലിൽ സൂറത്തിൽ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നുവെന്നും ഉപഭോക്താക്കൾക്ക് നൽകേണ്ട പാർസലുകൾ മോഷ്ടിച്ചതായും ഇയാൾ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്.

മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും അടങ്ങിയ ഡെലിവറി ബാഗുകൾ കൈപ്പറ്റിയശേഷം പാർസലുകൾ ഉപഭോക്താക്കൾക്ക് നൽകുകയോ കമ്പനിക്ക് തിരിച്ചേൽപിക്കുകയോ ചെയ്യാതെ കടന്നുകളയുകയായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി. 13 മൊബൈൽ ഫോണുകൾ, ബ്ലൂടൂത്ത് ഉപകരണങ്ങൾ, സ്മാർട്ട് വാച്ച്, കൈവാച്ചുകൾ, പെർഫ്യൂമുകൾ, വസ്ത്രങ്ങൾ, വ്യക്തിഗത പരിചരണ ഉൽപന്നങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുൾപ്പെടെയാണ് 4 ലക്ഷം രൂപയിലധികം വിലമതിക്കുന്ന സാധനങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ വിശദാന്വേഷണം തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Flipkart Delivery Agent Arrested for Theft
Next Story