ഡൽഹിയിൽ പൊടിക്കാറ്റ്; വിമാനങ്ങൾ വഴിതിരിച്ച് വിട്ടു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉഷ്ണതരംഗത്തിന് പിന്നാലെ ജനജീവിതം ദുസ്സഹമാക്കി പൊടിക്കാറ്റും. ബുധനാഴ് ച വൈകീട്ടാണ് െപാടിക്കാറ്റ് വീശിയത്. ഇതേ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൻെറ പ്രവർത്തനം താൽ ക്കാലികമായി നിർത്തിവെച്ചതായി വാർത്ത ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.
തിങ്കളാഴ്ച ഡൽഹിയിൽ 48 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ, വരും ദിവസങ്ങളിൽ നഗരത്തിൽ താപനില കുറയുമെന്നാണ് കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം. മഴക്കുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. രാജസ്ഥാനിൽ നിന്നുള്ള ഉഷ്ണകാറ്റാണ് ഉത്തരേന്ത്യൻ നഗരങ്ങളിലെ കനത്ത ചൂടിന് കാരണം. വരും ദിവസങ്ങളിൽ കാറ്റിൻെറ ദിശ മാറുന്നതോടെ താപനിലയിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രിയുടെ വരെ കുറവുണ്ടാകും.
അതേസമയം, വായു കൊടുങ്കാറ്റ് നാളെ ഗുജറാത്ത് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.