Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുംബൈയിൽ വീണ്ടും കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

text_fields
bookmark_border
mumbai-airport
cancel

മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെ കനത്ത മഴയാ ണ് മുംബൈയിലുണ്ടായത്. മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന ഏതാനും വിമാനങ്ങൾ വൈകി.

കനത്ത മഴമൂലം കാഴ്ച അവ്യക്തമാണെന്നും വിമാനങ്ങൾ വൈകുകയാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയിട്ടില്ല. മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. മഴ തുടരുന്നത് കാരണം സർവിസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാനക്കമ്പനികളും യാത്രികരെ അറിയിച്ചിട്ടുണ്ട്.

അതേസമയം, ട്രെയിനുകൾ തടസം കൂടാതെ സർവിസ് നടത്തുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ ഇടവിട്ടുള്ള കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Flights Delayed In Mumbai Due To Heavy Rain 3 Diverted -india news
Next Story