Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനങ്ങൾ റദ്ദാക്കി;...

വിമാനങ്ങൾ റദ്ദാക്കി; ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം

text_fields
bookmark_border
വിമാനങ്ങൾ റദ്ദാക്കി; ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം
cancel

മുംബൈ: രണ്ടുമാസത്തിന്​ ശേഷം പു​നരാരംഭിച്ച ആഭ്യന്തര വിമാന സർവിസുകൾ മിനിറ്റുകൾക്ക്​ മുമ്പ്​ റദ്ദാക്കിയതിനെ തുടർന്ന്​ ഡൽഹിയിലും മുംബൈയിലും യാത്രക്കാരുടെ പ്രതിഷേധം. വിമാനം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ യാത്രക്കാരെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തിലെത്തിയതിനുശേഷമാണ്​ വിമാനസർവിസുകൾ റദ്ദാക്കിയ വിവരം അറിയുന്നത്​. 

ഡൽഹി ഇന്ദിര ഗാന്ധി അന്തരാഷ്​ട്ര വിമാനത്താവളത്തിലെ മൂന്നാം ടെർമിനൽ ആയിരുന്നു ലോക്​ഡൗണിന്​ ശേഷം തിങ്കളാഴ്​ച തുറന്നത്​. എന്നാൽ ഡൽഹിയിലേക്കും, ഡൽഹിയിൽനിന്നുമുള്ള 82 വിമാന സർവിസുകളാണ്​ റദ്ദാക്കുകയായിരുന്നു​. അവസാന നിമിഷം വരെയും വിമാനം റദ്ദാക്കുന്ന വിവരം അറിയിക്കാത്തതിനെ തുടർന്ന്​ യാത്രക്കാർ ദേഷ്യപ്പെട്ടു. 

ഡൽഹിക്ക്​ പുറമെ മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലും സമാന സംഭവങ്ങൾ അരങ്ങേറി. വിമാനം റദ്ദാക്കിയതിനെ തുടർന്ന്​ നിരവധി യാത്രക്കാർ വിമാനത്താവളത്തിന്​ പുറത്ത്​ കുത്തിയിരുന്നു. 

രാജ്യത്തെ തിര​ക്കേറിയ രണ്ടു വിമാനത്താവളങ്ങളാണ്​ ഡൽഹിയും മുംബൈയും. ലോക്​ഡൗണ​ിനെ തുടർന്ന്​ ആഭ്യന്തര, അന്തരാഷ്​ട്ര വിമാന സർവിസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. 62 ദിവസത്തിനുശേഷം തിങ്കളാഴ്​ചയാണ്​ ആഭ്യന്തര സർവിസുകൾക്ക്​ സർക്കാർ അനുമതി നൽകിയത്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportMumbai Newsmalayalam newsindia newsDomestic Airlinescovid 19lockdown
News Summary - Flights Cancelled No Information Anger At Delhi Mumbai Airports -India news
Next Story