‘ഹോക്’ പറത്തി ചരിത്രം കുറിച്ച് മോഹന സിങ്
text_fieldsനാഗ്പൂർ: കോക്പിറ്റിലിരുന്ന് ചരിത്രം കുറിച്ച വനിതകളുടെ അപൂർവ നിരയിലേക്ക് ൈഫ്ലറ്റ് ലഫ്റ്റനൻറ് മോഹന സിങ്ങും. അത്യാധുനിക ‘ഹോക്’ യുദ്ധവിമാനം വിജയകരമായി പറത്തിയാണ് മോഹന രാജ്യത്തിെൻറ അഭിമാനമായത്. പശ്ചിമ ബംഗാളിലെ കലൈകുണ്ട വ്യോമസേന താവളത്തിലായിരുന്നു നാളുകൾ നീണ്ട ദൗത്യം. 500 മണിക്കൂർ അപകടങ്ങളില്ലാതെ വിമാനം പറത്തിയതിൽ 380 മണിക്കൂറും ഹോക് എം.കെ 132 വിമാനത്തിലായിരുന്നുവെന്ന് വാർത്തകുറിപ്പിൽ പറയുന്നു.
ഹോക് പറത്തുന്നതിനിടെ റോക്കറ്റ് തൊടുത്തും വെടിയുതിർത്തും ബോംബ് വർഷിച്ചും പരിശീലനത്തിെൻറ എല്ലാ ഘട്ടങ്ങളും വിജയകരമായി മോഹന പൂർത്തിയാക്കി. മിഗ് 21 ബൈസൺ യുദ്ധ വിമാനം പറത്തി ൈഫ്ലറ്റ് ലഫ്റ്റനൻറ് ഭാവന കാന്ത് നേരത്തെ ചരിത്രം കുറിച്ചിരുന്നു. ഇരുവരും മറ്റൊരു വനിത പൈലറ്റ് അവാനി ചതുർവേദിക്കൊപ്പം 2016ലാണ് വ്യോമസേനയിൽ വൈമാനികരായി ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
