വ്യോമസേനാ പരിശീലന വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ഹകീംപേട്ട് വ്യോമസേന കേന്ദ്രത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന ഫ്ലൈറ്റ് കേഡറ്റ് ജീവനൊടുക്കി. ആകാശ് പി. ഡോമിനിക് ആണ് ബുധനാഴ്ച രാത്രി താമസിച്ചിരുന്ന മുറിയിൽ തൂങ്ങി മരിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും ഹൈദരാബാദ് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ചയാണ് ആകാശ് ആത്മഹത്യ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയുള്ള സ്ക്വാഡ്രൻ ലീഡർ ശരദ് കുമാറിന്‍റെ പരാതി ആൽവാൽ പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നതെന്ന് സബ് ഇൻസ്പെക്ടർ കെ. കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ച രാത്രി ഒമ്പത് മണിക്ക് ആകാശ് വ്യോമസേനാ കേന്ദ്രത്തിലെ ഭക്ഷണശാലയിൽ നിന്ന് അത്താഴം കഴിച്ചിരുന്നു. ആകാശിന്‍റെ മുറി അടഞ്ഞു കിടക്കുന്നതായി സമീപത്തെ മുറിയിൽ താമസിച്ചിരുന്ന ഫ്ലൈറ്റ് കേഡറ്റ് എസ്. ഈശ്വർ കണ്ടിരുന്നു. വ്യാഴാഴ്ച രാവിലത്തെ മീറ്റിങ്ങിൽ ആകാശ് എത്തിയിരുന്നില്ല. ഇതേതുടർന്ന് എസ്. ഈശ്വറും ഭക്ഷണശാല ജീവനക്കാരൻ മധുവും ചേർന്ന് മുറി തുറന്നപ്പോഴാണ് സീലിങ് ഫാനിൽ തൂങ്ങി മരിച്ചനിലയിൽ ആകാശിനെ കണ്ടെത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

