ഡോക്ടർമാരെ കുടിയിറക്കാൻ ഫ്ലാറ്റുടമകൾ; പ്രതിഷേധം
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ട ഡോക്ടർമാരും നഴ്സുമാരും അടങ്ങുന ്ന ആരോഗ്യ പ്രവർത്തകർക്ക് കുടിയിറക്ക് ഭീഷണി. സംഭവത്തിൽ വ്യാപക പ്രതിഷേധം. പകർച്ചവ്യാധി പേടിച്ച് ഫ്ലാറ്റുടമകളാണ് അവരെ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ ആരോഗ്യ പ്രവർത്തകരെ പ്ലേറ്റ് കൊട്ടിയും മറ്റും പ്രോത്സാഹിപ്പിച്ച ഡൽഹി, ചെന്നൈ, വാറംഗൽ നഗരങ്ങളിൽതന്നെയാണ് ഇതു നടക്കുന്നത്. സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് എയിംസിലെ െറസിഡൻറ് ഡോക്ടർമാരുടെ അസോസിയേഷൻ കത്തെഴുതിയതോടെയാണ് വിഷയം പൊതുശ്രദ്ധയിൽ വന്നത്. ലഗേജുമായി റോഡിൽ അലയുന്ന സ്ഥിതിയാണ് പല ഡോക്ടർമാർക്കുമെന്ന് അസോസിയേഷൻ വിശദീകരിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു.
