Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ ഗേറ്റിലെ...

ഇന്ത്യ ഗേറ്റിലെ കെടാജ്വാല അണച്ചു

text_fields
bookmark_border
ഇന്ത്യ ഗേറ്റിലെ കെടാജ്വാല അണച്ചു
cancel

ന്യൂ​ഡ​ൽ​ഹി: അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി ഡ​ൽ​ഹി ഇ​ന്ത്യ ഗേ​റ്റി​ൽ ധീ​ര​സൈ​നി​ക​രു​ടെ നി​ത്യ​സ്മ​ര​ണ​യാ​യി ഉ​ണ്ടാ​യി​രു​ന്ന കെ​ടാ​ജ്വാ​ല അ​ണ​ച്ചു. 400 മീ​റ്റ​ർ അ​ക​ലെ ര​ണ്ടു വ​ർ​ഷം മു​മ്പ്​ തു​റ​ന്ന ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ നി​ത്യ​ജ്വാ​ല​യു​മാ​യി 'അ​മ​ർ ജ​വാ​ൻ ജ്യോ​തി'​ സം​യോ​ജി​പ്പി​ച്ചു. മോ​ദി​സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച സേ​ന ആ​ചാ​ര​പ​ര​മാ​യ അ​ഭി​വാ​ദ്യ​ങ്ങ​ളോ​ടെ ന​ട​പ്പാ​ക്കി. ച​രി​ത്രം തു​ട​ച്ചു നീ​ക്കു​ന്ന മ​റ്റൊ​രു ന​ട​പ​ടി​യാ​ണി​തെ​ന്ന്​ പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച റി​പ്പ​ബ്ലി​ക്​ ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന​തി​നു മു​മ്പാ​യാ​ണ്​ സൈ​നി​ക പ​രേ​ഡ്, ബാ​ൻ​ഡ്, അ​ഭി​വാ​ദ്യം എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഇ​ന്ത്യ ഗേ​റ്റി​ലെ ദീ​പ​ശി​ഖ കെ​ടു​ത്തി​യ​ത്. അ​വി​ടെ​നി​ന്ന്​ തെ​ളി​ച്ച ദീ​പ​ശി​ഖ​യു​മാ​യി സൈ​നി​ക​ർ യു​ദ്ധ​സ്മാ​ര​ക​ത്തി​ലേ​ക്ക്​ മാ​ർ​ച്ച്​ ചെ​യ്തു. തു​ട​ർ​ന്ന്​ അ​വി​ടെ​യു​ള്ള കെ​ടാ​ജ്വാ​ല​യു​മാ​യി ദീ​പ​ശി​ഖ സം​യോ​ജി​പ്പി​ച്ചു.

ഒ​ന്നാം ലോ​ക യു​ദ്ധ​ത്തി​ലും ആം​​ഗ്ലോ-​അ​ഫ്​​ഗാ​ൻ യു​ദ്ധ​ത്തി​ലും മ​രി​ച്ച ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ സ്മ​ര​ണാ​ർ​ഥം ബ്രി​ട്ടീ​ഷു​കാ​രാ​ണ്​ ഇ​ന്ത്യ ഗേ​റ്റ്​ നി​ർ​മി​ച്ച​ത്. പാ​കി​സ്താ​നു​മാ​യി ന​ട​ന്ന യു​ദ്ധ​ത്തി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്ക്​ ആ​ദ​ര​മാ​യി 1972 ജ​നു​വ​രി 26ന്​ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ്​ ഇ​ന്ത്യ ഗേ​റ്റി​ലെ ​'അ​മ​ർ ജ​വാ​ൻ ജ്യോ​തി' ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. 2019 ഫെ​ബ്രു​വ​രി 25ന്​ ​ദേ​ശീ​യ യു​ദ്ധ​സ്മാ​ര​കം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​റ​ന്ന​പ്പോ​ൾ ധീ​ര​ജ​വാ​ന്മാ​രു​ടെ ഓ​ർ​മ​ക്കാ​യി അ​വി​ടെ പു​തി​യ കെ​ടാ​ജ്വാ​ല സ്ഥാ​പി​ച്ചു. ര​ണ്ടു കെ​ടാ​ജ്വാ​ല​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ഇ​പ്പോ​ൾ ഇ​ന്ദി​ര സ്ഥാ​പി​ച്ച​ത്​ കെ​ടു​ത്തി​യ​ത്.

ഇ​ന്ത്യ ഗേ​റ്റി​​ലെ കെ​ടാ​വി​ള​ക്ക്​ ഇ​ല്ലാ​താ​ക്കു​ക​യ​ല്ല, യു​ദ്ധ​സ്മാ​ര​ക​ത്തി​ലു​ള്ള​തു​മാ​യി സം​യോ​ജി​പ്പി​ക്കു​ക​യാ​ണ്​ ചെ​യ്ത​തെ​ന്ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ ഗേ​റ്റ്​ കോ​ള​നി​വാ​ഴ്ച​യു​ടെ സ്മാ​ര​ക​മാ​ണ്. അ​വി​​ട​ത്തെ കെ​ടാ​ജ്വാ​ല 1971 വ​രെ​യു​ള്ള യു​ദ്ധ​ങ്ങ​ളി​ൽ മ​രി​ച്ച സൈ​നി​ക​ർ​ക്കു​ള്ള ആ​ദ​ര​മാ​ണ്. ദേ​ശീ​യ യു​ദ്ധ​സ്മാ​ര​ക​ത്തി​ലേ​താ​ക​ട്ടെ, രാ​ജ്യ​ത്തി​നു വേ​ണ്ടി ജീ​വാ​ർ​പ്പ​ണം ചെ​യ്ത എ​ല്ലാ ജ​വാ​ന്മാ​രു​ടെ​യും സ്മ​ര​ണാ​ർ​ഥ​മാ​ണ്. 25,942 സൈ​നി​ക​രു​ടെ പേ​രു​ക​ൾ ഇ​വി​ടെ കൊ​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, ച​രി​ത്ര​ത്തെ അ​വ​മ​തി​ക്കു​ക​യും മോ​ദി​യു​ടെ മാ​ത്രം ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന ഏ​ർ​പ്പാ​ടാ​ണ്​ ന​ട​ക്കു​ന്ന​തെ​ന്ന്​ പ്ര​തി​പ​ക്ഷ​വും വി​മു​ക്ത ഭ​ട​ന്മാ​രി​ൽ ഒ​രു വി​ഭാ​ഗ​വും കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യു​ടെ ആ​ത്മാ​വി​ന്റെ ഭാ​ഗ​മാ​ണ്​ ഇ​ന്ത്യ ഗേ​റ്റി​ലെ ​ജ്യോ​തി​യെ​ന്നും അ​വി​ടെ ജ​വാ​ന്മാ​രെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ്​ ത​ങ്ങ​ളു​ടെ ത​ല​മു​റ വ​ള​ർ​ന്ന​തെ​ന്നും മു​ൻ എ​യ​ർ വൈ​സ്​ മാ​ർ​ഷ​ൽ ​മ​ൻ​മോ​ഹ​ൻ ബ​ഹാ​ദൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India Gate
News Summary - Flame At India Gate For Soldiers Extinguished, Merged With War Memorial
Next Story