Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തി

text_fields
bookmark_border
crime against children
cancel

പനാജി: അ‍ഞ്ച് വയസുകാരിയെ ബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ​ഗോവയിലെ വാസ്കോ മേഖലയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കുറ്റകൃത്യം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ഇരുപതോളം പേരെ പൊലീസ് പിടികൂടിയതായാണ് റിപ്പോർട്ട്. .

പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് അയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ കുട്ടി ലൈം​ഗികപീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ടെന്നും സൗത്ത് ​ഗോവ പൊലീസ് സുപ്രണ്ട് സുനിത സാവന്ത് അറിയിച്ചു. ലൈം​ഗികമായി പീഡിപ്പിച്ച ശേഷം കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്,

ഫെബ്രുവരിയിൽ ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ സഹപാഠികളായ എട്ടും, പത്തും വയസുള്ള കുട്ടികളെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിൽ ഉച്ചയൂണിന്റെ സമയത്തായിരുന്നു അതിക്രമം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five year old girl raped and killed in Goa
Next Story