സ്കൂൾ ഹോസ്റ്റലിൽ ലൈംഗിക പീഡനം, ജനനേന്ദ്രിയം മുറിച്ചു; ബീഹാറിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
text_fieldsപ്രതീകാത്മക ചിത്രം
ജെഹനാബാദ് (ബീഹാർ): ബിഹാറിലെ ജെഹാനാബാദിലുള്ള റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ അഞ്ചുവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂൾ കാന്റീനിലെ ജീവനക്കാരനായ മുകേഷ് (46) എന്ന സുദാമയെ ആണ് പൊലീസ് പിടികൂടിയത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ലൈംഗികമായി ഉപയോഗിച്ച ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയുള്ള ബ്ലേഡ് പൊലീസ് കണ്ടെടുത്തു. ഞായറാഴ്ചയായിരുന്നു സംഭവം.
ഹോസ്റ്റലിലെ കുട്ടികൾതന്നെ ‘ബലഹീനൻ’ എന്ന് വിളിച്ച് പരിഹസിച്ചിരുന്നതായും, ഇത് തന്റെ നിരാശ വർധിപ്പിച്ചതായും പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ഹോസ്റ്റൽ ഉടമയുമായുള്ള തർക്കത്തെത്തുടർന്ന് സ്കൂളിനെ അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യവും ഇയാൾക്കുണ്ടായിരുന്നു.
ഇയാളെ കൂടാതെ, സംഭവത്തിൽ വീഴ്ച വരുത്തിയതിന് ഹോസ്റ്റൽ ഓപ്പറേറ്ററായ തരുൺ കുമാറിനെയും കസ്റ്റഡിയിലെടുത്തു.
വിദ്യാർഥിയെ പ്രലോഭിപ്പിച്ച് തന്റെ മുറിയിലേക്ക് കൊണ്ടുപോയി ആയിരുന്നു പീഡനം. വിദ്യാർഥി നിലവിളിക്കുമെന്നും താൻ പിടിയിലാകുമെന്നും ഭയന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിച്ചു. പിറ്റേന്ന് രാവിലെ ഹോസ്റ്റൽ നടത്തിപ്പുകാരൻ വിളിച്ചപ്പോഴാണ് കുട്ടി ആശുപത്രിയിലാണെന്ന വിവരം പിതാവ് അറിയുന്നത്. കഴുത്തറുത്തും ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലും, വയറിന്റെ ഇടതുവശത്ത് മുറിവേറ്റ നിലയിലും ആയിരുന്നു വിദ്യാർഥി എന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഉടൻതന്നെ പാറ്റ്നയിലെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. ബലാത്സംഗം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസെടുത്തത്. ഒരു അധ്യാപകനെയും രണ്ട് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ചോദ്യം ചെയ്തതിന് ശേഷം അവരെ വിട്ടയച്ചു. സംഭവം നടക്കുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

