Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പശുക്കളെ മേയ്ക്കുകയായിരുന്ന സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; അഞ്ചുപേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
Five women killed in hit-and-run in Mahabalipuram
cancel

ചെന്നൈ: പശുക്കളെ മേയ്ക്കുകയായിരുന്ന സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അഞ്ചു മരണം. തമിഴ്നാട് മാമല്ലപുരത്ത് ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മാമല്ലപുരം സ്വദേശികളായ ലോകമ്മാൽ, വിജയ, യശോദ, ആനന്ദമ്മാൾ, ​ഗൗരി എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പശുക്കളുമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു ഇവർ. ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോകുകയായിരുന്ന കാർ ഇവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെ നാട്ടുകാർ പിടികൂടി. ബാക്കിയുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു. ഇവരെ പിന്നീട് പൊലീസിന് കൈമാറി. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - five-women-killed-in-hit-and-run-in-mahabalipuram
Next Story