Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Five truckers killed by militants in Assam
cancel
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ...

അസമിൽ നിർത്തിയിട്ടിരുന്ന ട്രക്കുകൾക്ക്​ തീവെച്ചു; അഞ്ചുമരണം

text_fields
bookmark_border

ഗുവാഹത്തി: അസമിൽ ദിമ ഹസാവോ ജില്ലയിൽ കൽക്കരി ട്രാക്​ടറുകൾ അഗ്​നിക്കിരയാക്കി. അഞ്ചുപേർ കൊല്ലപ്പെട്ടു. ദിമാസ നാഷനൽ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു അക്രമം.

ദിയുൻമുഖ്​ പൊലീസ്​ സ്​റ്റേഷനിൽനിന്ന്​ അഞ്ച്​ കിലോമീറ്റർ അകലെ ര​േങ്കർബീൽ പ്രദേശത്താണ്​ സംഭവം. ഇവിടെ നിർത്തിയിട്ടിരുന്ന ട്രക്കുകളിലേക്ക് വ്യാഴാഴ്ച രാത്രി​ അക്രമികൾ നിറയൊഴിക്കുകയായിരുന്നു. രണ്ടു ട്രക്ക്​ ഡ്രൈവർമാർ വെടിയേറ്റ്​ മരിച്ചു. ട്രക്കുകൾ കത്തിച്ചതിന്‍റെ ഇടയിൽപ്പെട്ടാണ്​​ മൂന്നുമരണം.

അക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. പ്രദേശത്ത്​ നിരീക്ഷണം കടുപ്പിച്ചതായും പൊലീസ്​ കൂട്ടിച്ചേർത്തു.

അക്രമികൾ ത​ങ്ങളോട്​ പണം ആവശ്യപ്പെട്ടതായി ട്രക്ക്​ ഡ്രൈവർമാർ പൊലീസിനോട്​ പറഞ്ഞു. തങ്ങൾക്ക്​ പൊലീസ്​ സുരക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamCrime NewsMurderDimasa National Liberation Army
News Summary - Five truckers killed by militants in Assam
Next Story