Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേഹത്ത് മൂത്രമൊഴിച്ച് കുടിക്കാൻ നിർബന്ധിച്ചു, തലമുടി ബലമായി വടിച്ച് പണം തട്ടിയെടുത്തു -അഞ്ച് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ

text_fields
bookmark_border
ദേഹത്ത് മൂത്രമൊഴിച്ച് കുടിക്കാൻ നിർബന്ധിച്ചു, തലമുടി ബലമായി വടിച്ച് പണം തട്ടിയെടുത്തു -അഞ്ച് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിൽ
cancel

ലഖ്നോ: യുവാവിനെ തടഞ്ഞുവെച്ച് തലമുടി നിർബന്ധമായി വടിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും മൂത്രം കുടിക്കാൻ നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾ അറസ്റ്റിലായി. ഉത്തർ പ്രദേശിലെ കസ്ഗഞ്ച് ജില്ലയിലാണ് സംഭവം. യുവാവിൽനിന്ന് 10,000 രൂപയും ഇവർ തട്ടിയെടുത്തെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത പരാതിയിൽ പറയുന്നു.

ജൂലൈ 26നാണ് സംഭവം നടന്നത്. റഫീഖുൽ എന്ന യുവാവാണ് അക്രമത്തിനിരയായത്. റഫീഖുൽ നേരത്തെ അറസ്റ്റിലായ പ്രതികളിലൊരാളുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് മറ്റൊരു ട്രാൻസ്‌ജെൻഡറുടെ വീട്ടിൽ ജോലിക്ക് പോയിത്തുടങ്ങി. ഇത് ചോദ്യം ചെയ്താണ് അക്രമം ആരംഭിച്ചതെന്നാണ് റിപ്പോർട്ട്.

വീട്ടിലേക്ക് പോകുന്നതിനിടെ റഫീഖുലിനെ തടഞ്ഞുവെക്കുകയും ബലമായി തല വടിക്കുകയും ശരീരത്തിലേക്ക് മൂത്രമൊഴിക്കുകയുമായിരുന്നു.

പൊലീസിൽ പരാതി നൽകിയതിനു പിന്നാലെ അക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവരികയും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - five transgender people arrested for shaving mans head, urinating on him
Next Story