Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ജമ്മു കശ്മീരിൽ 24 മണിക്കൂറിനിടെ മൂന്ന് ഏറ്റുമുട്ടൽ; അഞ്ചു ഭീകരരെ വധിച്ചു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം, പുൽവാമ ജില്ലകളിലായി നടന്ന മൂന്നോളം ഏറ്റുമുട്ടലുകളിൽ അഞ്ചുഭീകരരെ സുരക്ഷസേന വധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെയായിരുന്നു ഏറ്റുമുട്ടൽ.
കുൽഗാം ജില്ലയിലെ സോദാറിൽ ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷസേന വളയുകയും തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. സുരക്ഷസേനക്ക് നേരെ ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടലായി മാറുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ തീവ്രവാദികളെ സൈന്യം വധിച്ചു.
തുടർന്ന് പുൽവാമയിലും ഹന്ദ്വാരയിലും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. പുൽവാമയിൽ രണ്ടു ഭീകരരെ കൂടി സുരക്ഷസൈന്യം വധിച്ചു.
ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഹിസ്ബുൾ ഭീകരനായ മെഹ്റാസുദ്ദീൻ ഹൽവായ് അഥവാ ഉബൈദാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. 24 മണിക്കൂറിനിടെയായിരുന്നു മൂന്നു ഏറ്റുമുട്ടലുകളും.
Next Story
