Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ അഞ്ചുനില കെട്ടിടം തകർന്നുവീണു: ആറ് മരണം
text_fieldsbookmark_border
മുംബൈ: കിഴക്കൻ ബാന്ദ്രയിലെ ബെഹ്റാംപാട, ആനന്ദ് കനേക്കർ മാർഗ്ഗിൽ അഞ്ചു നില കെട്ടിടം തകർന്ന് ആറ് കുട്ടികൾ മരിച്ചു. ഒന്നും മൂന്നും വയസുള്ള രണ്ട് പെൺകുട്ടികളും 14ഉം 12ഉും വയസുള്ള രണ്ട് ആൺകുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവ സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണ്.
ദൃക്സാക്ഷികളാണ് കുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്.
Next Story
