രോഹിത് ഗോദാര - ലോറൻസ് ബിഷ്ണോയി സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ പിടിയിൽ
text_fieldsചണ്ഡീഗഡ്: രോഹിത് ഗോദാര - ലോറൻസ് ബിഷ്ണോയി സംഘത്തിലെ അഞ്ച് ഷാർപ്പ് ഷൂട്ടർമാർ പിടിയിലായി. ഗുരുഗ്രാം പൊലീസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സ് ആണ് ഇവരെ പിടികൂടിയത്.
ദിനേശ് എന്ന ദീനു, ജഗ്ഗു എന്ന ജഗദീഷ്, വിഷ്ണു, സാഗർ, പ്രദീപ് എന്നിവരാണ് പിടിയിലായത്. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വിദേശ നിർമിത 9എം.എം ഗ്ലോക് പിസ്റ്റളുകൾ, 50 ലൈവ് കാറ്റ്റിഡ്ജുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ദിനേശ് ഫാറൂഖാബാദിൽനിന്നും മറ്റു നാലു പേർ ഫസിൽകയിൽവെച്ചുമാണ് പിടിയിലായത്. ഡൽഹി സ്വദേശിയായ പ്രദീപിനെതിരെ കൊലപാതകമടക്കം ഏഴു കേസുകളുണ്ട്.
ദിവസങ്ങൾക്ക് മുമ്പ് നൂഹിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ ഗുണ്ടാ സംഘത്തിലെ രണ്ട് ഷൂട്ടർമാരെ പൊലീസ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ അഞ്ചുപേരെ പൊലീസ് പിടികൂടിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

