Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുക്​സർ ജയിലിൽ നിന്ന്​...

ബുക്​സർ ജയിലിൽ നിന്ന്​ അഞ്ച്​ തടവുപുള്ളികൾ ജയിൽ ചാടി

text_fields
bookmark_border
ബുക്​സർ ജയിലിൽ നിന്ന്​ അഞ്ച്​ തടവുപുള്ളികൾ ജയിൽ ചാടി
cancel

ബുക്​സർ: ബീഹാറിലെ ബുക്​സാർ സ​െൻറർജയിലിൽ നിന്ന്അഞ്ച്​ തടവ്​പുള്ളികൾ ജയിൽ ചാടി.​ നാല്​ ജീവപര്യന്ത തടവുകാർ ഉൾ​പ്പടെയുള്ളവരാണ്​ ജയിൽ ചാടിയത്​ . വെള്ളിയാഴ്​ച രാത്രിയാണ്​ സംഭവം​. രാത്രി 12 മണിക്കും മൂന്ന്​ മണിക്കും ഇടയിലാണ്​ തടവുകാർ ജയിൽ ചാടിയതെന്ന്​ ജില്ല മജിസ്​​​ട്രേറ്റ്​ രാം കൂമാർ പറഞ്ഞു. സംഭവ സ്​ഥലത്ത്​ നിന്ന്​ ഇരുമ്പ്​ പൈപ്പുകളും മുണ്ടും കണ്ടെടുത്തിട്ടുണ്ട്​​. ഇവ​യുപയോഗിച്ചാണ്​ ജയിൽ ചാടിയതെന്നാണ്​ സൂചന.

പ്രജിത്​ സിങ്​, ഗിരാദരി റായ്​, സോനു പാണ്​ഡെ, ഉപേന്ദ്ര സിങ്​ എന്നീ ജീവപര്യന്തം തടവുകാരും 10 വർഷം കഠിന തടവിന്​ ശിക്ഷിക്കപ്പെട്ട സോനു സിങുമാണ്​ ജയിൽ ചാടിയതെന്ന്​ പോലീസ്​ സൂപ്രണ്ട്​ ഉപേന്ദ്ര ശർമ്മ അറിയിച്ചു. സംഭവത്തെ കുറിച്ച്​ ജില്ല മജിസ്​ട്രേറ്റ്​ അന്വേഷിക്കും. സുക്ഷ വീഴ്​ച ഉണ്ടായതായും കനത്ത മഞ്ഞ് വീഴ്​ച​ പ്രതികളെ രക്ഷപ്പെടുന്നതിന്​ സഹായിച്ചുവെന്നും പൊലീസ്​ എസ്​.പി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jail Escape
News Summary - Five Prisoners Escape From Central Jail in Buxar
Next Story