വിദ്യാർഥിനിയെ കൂട്ടബലാത്സംഗംചെയ്ത കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: കാഞ്ചീപുരത്തിന് സമീപം 19കാരിയായ കോളജ് വിദ്യാർഥിനിയെ ആൺസുഹൃത്തിന്റെ മുന്നിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തു. വിമൽ കുമാർ (25), മണികണ്ഠൻ (22), ശിവകുമാർ (20), വിഘ്നേഷ് (22), തെന്നരസു (23) എന്നിവരാണ് പ്രതികൾ.
ബംഗളൂരു-പുതുച്ചേരി ഔട്ടർ റിങ് റോഡിൽ കോളജ് പരിസരത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാമുകനെ കത്തിമുനയിൽ ഭീഷണിപ്പെടുത്തി നിർത്തിയ പ്രതികൾ പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി മാറിമാറി ബലാത്സംഗം ചെയ്തശേഷം കടന്നുകളയുകയായിരുന്നു. പെൺകുട്ടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികളെ കാഞ്ചീപുരം മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.