തമിഴ്നാട്ടിൽ പടക്കക്കട തീപിടിച്ച് പൊട്ടിത്തെറിച്ച് അഞ്ചു മരണം
text_fieldsചെന്നൈ: കള്ളക്കുറിച്ചി ജില്ലയിലെ ശങ്കരാപുരത്ത് പടക്കവിൽപന കേന്ദ്രത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ അഞ്ചു മരണം. പത്തിലധികം പേർക്ക് പൊള്ളലേറ്റു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ശെൽവഗണപതിയുടെ ഉടമസ്ഥതയിലുള്ള പടക്കക്കടയിലാണ് അപകടം. തൊട്ടടുത്ത ബേക്കറിയിൽനിന്ന് തീപ്പൊരി വന്നുവീണതാണ് കാരണം.
ദീപാവലി പ്രമാണിച്ച് കടയിൽ വൻ പടക്കശേഖരമാണുണ്ടായിരുന്നത്. അഗ്നിശമന യൂനിറ്റുകളും പൊലീസും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു. ഖാലിദ്, ഷാ, ആലം, ഷേഖ് ബശീർ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. പൊള്ളലേറ്റ പത്തിലധികം പേരെ കള്ളക്കുറിച്ചി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശങ്കരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

