ട്രക്കിൽ കാർ ഇടിച്ച് നവദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു
text_fieldsനന്ദ്യാൽ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ പാർക്ക് ചെയ്തിരുന്ന ട്രക്കിൽ കാർ ഇടിച്ച് ഒരാഴ്ച മുമ്പ് വിവാഹിതരായ നവദമ്പതികൾ ഉൾപ്പെടെ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. അളഗദ്ദ മണ്ഡലത്തിലെ നല്ലഗട്ട്‌ലയ്ക്ക് സമീപം ദേശീയ പാതയിലാണ് അപകടം. ബുധനാഴ്ച പുലർച്ചെ 5.15 ഓടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്ക് കാർ ഓടിച്ചിരുന്നയാളുടെ ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
കാറിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ കുടുംബം തിരുപ്പതിയിൽ നിന്ന് തിരുമല ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഫെബ്രുവരി 29നായിരുന്നു ബാലകിരൺ കാവ്യയെ വിവാഹം കഴിച്ചത്. നവദമ്പതികളെ കൂടാതെ ബാലകിരണിന്റെ അമ്മ മന്ത്രി ലക്ഷ്മി, അച്ഛൻ മന്ത്രി രവീന്ദർ, ഇളയ സഹോദരൻ ഉദയ് എന്നിവരും അപകടത്തിൽ മരിച്ചു. സെക്കന്തരാബാദിലെ വെസ്റ്റ് വെങ്കിടപൂരിൽ നിന്നുള്ളവരായിരുന്നു കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

