Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെന്നൈ വണ്ടലൂർ...

ചെന്നൈ വണ്ടലൂർ മൃഗശാലയിൽ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു

text_fields
bookmark_border
ചെന്നൈ വണ്ടലൂർ മൃഗശാലയിൽ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു
cancel
camera_alt

Photo Credit: iStock Images

ചെന്നൈ: വണ്ടലൂർ മൃഗശാല എന്നറിയപ്പെടുന്ന അണ്ണാ സുവോളജിക്കൽ പാർക്കിലെ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു പെൺസിംഹവും ചത്തു. രണ്ട്​ ദിവസത്തിനിടെയാണ്​ ഇവ കൂട്ടത്തോടെ ചത്തത്​. ഇതേ തുടർന്ന്​ മൃഗശാലയിലെ പക്ഷി- മൃഗാദികളുടെ നിരീക്ഷണം ഉൗർജിതപ്പെടുത്തി.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അവശനിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ്​ വിടപറഞ്ഞത്​. വെറ്റിനറി ഡോക്​ടർമാർ പോസ്​​റ്റുമോർട്ടം ചെയ്​ത്​ സാമ്പിളുകൾ ശേഖരിച്ച്​ പരിശോധനകൾക്കായി അയച്ചു. വണ്ടല്ലൂർ മൃഗശാലയിൽ 180 ഇനങ്ങളിൽ പെട്ട 2400 ഓളം മൃഗങ്ങളുണ്ട്. ജൂണിൽ മൃഗശാലയിലെ രണ്ട്​ സിംഹങ്ങൾ കോവിഡ്​ ബാധിച്ച്​ ചത്തിരുന്നു. പിന്നീട്​ 11 സിംഹങ്ങളുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി അയച്ചതിൽ ഒമ്പതെണ്ണത്തിന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChennailionChennai Vandalur zoolioness diedostriches
News Summary - Five ostriches and a lioness die in Chennais Vandalur zoo
Next Story