Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
text_fieldsbookmark_border
ഷില്ലോങ്: വനത്തിൽ നിന്ന് ശേഖരിച്ച കൂൺ കഴിച്ച് കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മേഘാലയയിലെ വെസ്റ്റ് ഖാസി ജില്ലയിലെ മെയ്രോങ് സിവിൽ സബ് ഡിവിഷനിലാണ് സംഭവം.
പ്രദേശത്തെ വനത്തിൽ കണ്ടുവരുന്ന 'ടിറ്റ്-ബേർ' എന്ന കൂൺ ആണ് കുടുംബം ഭക്ഷിച്ചത്. ഈ കൂൺ പ്രദേശത്തുകർ പൊതുവേ ഭക്ഷണത്തിൽ ഉൾപെടുത്താറുള്ളതാണ്. കൂൺ കഴിച്ച ഇവരുടെ കുടുംബത്തിലെ എട്ട് അംഗങ്ങൾക്കാണ് അസുഖം ബാധിച്ചത്. ഗ്രാമീണർ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുപേർ മരിച്ചു.
ലുംദാം ഗ്രാമത്തിൽ നിന്നുള്ളവരാണ് കുടുംബമെന്ന് വെസ്റ്റ് ഖാസി പൊലീസ് സൂപ്രണ്ട് ഹെർബെർട് ജി ലിങ്ദോ പറഞ്ഞു. കുടുംബത്തിലെ മുതിർന്ന പെൺകുട്ടിയും ഇളയ മകനും രക്ഷപെട്ടു. ഇവരുടെ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
Next Story

