ആറ് ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് ഡൽഹി സർവകലാശാലയിലെ അഞ്ച് അധ്യാപകർ
text_fieldsന്യൂഡൽഹി: കഴിഞ്ഞ ആറ് ദിവസത്തിനകം അഞ്ച് അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതിന്‍റെ ഞെട്ടലിലാണ് ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളും ജീവനക്കാരും. 33 വയസുള്ള താത്ക്കാലിക അധ്യാപകനും പഠന വിഭാഗം മേധാവിയും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് എം.ഫിൽ ഗവേഷണ പ്രബന്ധം സമർപ്പിച്ച 24 വയസുള്ള ഗവേഷക വിദ്യാർഥി ശനിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ഡൽഹി സർവകലാശാലയിൽ 33 അധ്യാപകർ കോവിഡ് ബാധിച്ച് മരിച്ചതായി ഡൽഹി യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ(ഡി.യു.ടി.എ) പറയുന്നു.
പൊളിട്ടിക്കൽ സയൻസ് വിഭാഗം മേധാവി പ്രഫ. വീണ കുൽക്രെജയും(64) മരിച്ചവരിൽപെടുന്നു. മരിച്ചവരിൽ രണ്ടുപേർ ദേശബന്ധു കോളജുമായും രണ്ടു പേർ ദൗലറ്റ് കോളജുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

