Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് അ​ഞ്ച് പു​തി​യ ജ​ഡ്ജി​മാ​ർ; ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 37 ആ​യി

text_fields
bookmark_border
സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് അ​ഞ്ച് പു​തി​യ ജ​ഡ്ജി​മാ​ർ; ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 37 ആ​യി
cancel

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക വി. ​മോ​ഹ​ന ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​ർ കൂ​ടി സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​കു​ന്നു. ബോം​ബെ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ശ്രീ ​ച​ന്ദ്ര​ശേ​ഖ​ർ, പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് ഷീ​ൽ നാ​ഗു, മ​ധ്യ​പ്ര​ദേ​ശ് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് സ​ഞ്ജീ​വ് സ​ച്‌​ദേ​വ, ജ​മ്മു ക​ശ്മീ​ർ-​ല​ഡാ​ക്ക് ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് അ​രു​ൺ പ​ല്ലി എ​ന്നി​വ​രാ​ണ് സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​കു​ന്ന മ​റ്റു​ള്ള​വ​ർ.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം മേ​യ് 27ന് ​സ​മ​ർ​പ്പി​ച്ച ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. അ​ഭി​ഭാ​ഷ​ക പ​ദ​വി​യി​ൽ നി​ന്ന് നേ​രി​ട്ട് ജ​ഡ്ജി​യാ​കു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ് വി. ​മോ​ഹ​ന.

ജ​സ്റ്റി​സ് ഇ​ന്ദു മ​ൽ​ഹോ​ത്ര​യാ​ണ് നേ​രി​ട്ട് ജ​ഡ്ജി​യാ​യി എ​ത്തി​യ അ​ഭി​ഭാ​ഷ​ക. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ വി. ​മോ​ഹ​ന ദീ​ർ​ഘ​കാ​ല​മാ​യി സു​പ്രീം​കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​യാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു​ണ്ട്. വി. ​മോ​ഹ​ന​യു​ടെ നി​യ​മ​ന​ത്തോ​ടെ സു​പ്രീം​കോ​ട​തി​യി​ലെ നി​ല​വി​ലെ വ​നി​താ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം ര​ണ്ടാ​കും. ജ​സ്റ്റി​സ് ബി.​വി. നാ​ഗ​ര​ത്ന​യാ​ണ് ജ​ഡ്ജി​മാ​രി​ൽ ഏ​ക വ​നി​താ അം​ഗം.

ചീ​ഫ് ജ​സ്റ്റി​സ് ഉ​ൾ​പ്പെ​ടെ സു​പ്രീം​കോ​ട​തി​യി​ലെ ആ​കെ അ​നു​വ​ദ​നീ​യ​മാ​യ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 34ൽ ​നി​ന്ന് 38 ആ​യി ഉ​യ​ർ​ത്തി ഏ​പ്രി​ലി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​നു​വ​ദ​നീ​യ​മാ​യ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 38 ആ​യി ഉ​യ​ർ​ത്തി​യ​തോ​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ ആ​റ് ഒ​ഴി​വു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് നി​യ​മ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgessupremcourtcourt news
News Summary - Five New Judges Appointed to Supreme Court
Next Story