രണ്ടു ദിവസത്തിനിടെ യു.പിയിൽ പിഞ്ചുകുട്ടികളടക്കം അഞ്ചുപേർ പീഡനത്തിനിരയായി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ നാലു ജില്ലകളിൽ വ്യത്യസ്ത സംഭവങ്ങളിലായി പിഞ്ചുകുട്ടികളടക്കം അഞ്ചുപേർ ബലാത്സംഗത്തിനിരയായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിലാണ് സംഭവങ്ങൾ നടന്നത്. ബാലിയ ജില്ലയിൽ അഞ്ചു വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ 14കാരനാണ് പീഡിപ്പിച്ചത്. സിക്കന്ദർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവമെന്നും പ്രതികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. പ്രതാപ്ഗഢിൽ നടന്ന സമാന സംഭവത്തിൽ ആറു വയസ്സുകാരിയെ കൗമാരക്കാരൻ പീഡിപ്പിച്ചു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.
ബാന്ദ ജില്ലയിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു വയസ്സുകാരിയായ കുട്ടിയും 15 വയസ്സുകാരിയുമാണ് പീഡനത്തിനിരയായത്. ഇരു സംഭവങ്ങളിലും പ്രതിയെ പിടികൂടിയിട്ടില്ല. പൊലീസ് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മുസാഫർനഗറിൽ 15കാരിയായ പെൺകുട്ടിയെ രണ്ടുപേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതാണ് അവസാന സംഭവം. പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതികളെ പിടികൂടിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
