ടികാംഗാഹ്: മധ്യപ്രദേശിൽ അഞ്ചംഗ കുടുംബം ദുരൂഹ സാഹചര്യത്തിൽ ജീവനൊടുക്കി. ടികാംഗാഹ് ജില്ലയിലെ ഖർഗാപൂരിലെ വീട്ടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. മരിച്ചവരിൽ 62കാരനും നാലു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ ധരംദാസ് സോണി, ഭാര്യ പൂനി സോണി, മകൻ മനോഹർ സോണി, മരുമകൾ സോനം സോണി, ചെറുമകൻ സാനിധ്യ എന്നിവരാണ് മരിച്ചത്.
മരണകാരണം വ്യക്തമല്ലെന്നും മറ്റ് ബന്ധുക്കളുമായി ധരംദാസിന് വസ്തുതർക്കം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞതായും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് ഫൊറൻസിക് വിഭാഗം പരിശോധന നടത്തുമെന്ന് ടികാംഗാഹ് എസ്.പി പ്രശാന്ത് ഖരെ അറിയിച്ചു.