ഝാർഖണ്ഡിൽ ഏറ്റുമുട്ടൽ: അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു
text_fieldsറാഞ്ചി: ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിങ്ഭും ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകളെ വധിച്ചു. ഒരാളെ പരിക്കുകളോടെ സുരക്ഷ സേന പിടികൂടി.
ചൊവ്വാഴ്ച പുലർച്ചെ സി.ആർ.പി.എഫും കോബ്ര ബറ്റാലിയനും ഝാർഖണ്ഡ് പൊലീ സും സംയുക്തമായി നക്സൽ ഏരിയയിൽ നടത്തിയ തെരച്ചിലിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഒളിയിടത്തിൽ നിന്നും സേനാംഗങ്ങൾക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തെ സൈന്യം വളയുകയായിരുന്നു.
വെടിവെപ്പിൽ അഞ്ചുപേരെ വധിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നിന്നും രണ്ട് എ.കെ 47 തോക്കുകൾ, രണ്ട് പിസ്റ്റലുകൾ, 303 റൈഫിൾ, വെടികോപ്പുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
സിങ്ഭും ഏരിയയിൽ സേന സംയുക്തമായി തെരച്ചിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
