Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവകാശിയില്‍ പടക്ക നിര്‍മാണ  കേന്ദ്രത്തില്‍ സ്ഫോടനം; അഞ്ച് മരണം

text_fields
bookmark_border
ശിവകാശിയില്‍ പടക്ക നിര്‍മാണ  കേന്ദ്രത്തില്‍ സ്ഫോടനം; അഞ്ച് മരണം
cancel

കോയമ്പത്തൂര്‍: ശിവകാശിയില്‍ സ്വകാര്യ പടക്ക നിര്‍മാണ കേന്ദ്രത്തിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ മരിച്ചു. ശിവകാശി ഓട്ടംപട്ടി ഷണ്‍മുഖവേല്‍ (40), പൗള്‍രാജ് (46), കലാറാണി (38), മുരുകേശ്വരി (21), തായില്‍പട്ടി വിജയ (35) എന്നിവരാണ് മരിച്ചത്. ശിവകാശി വെറ്റ്റിലൈ ഊരണിയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ പടക്ക നിര്‍മാണശാലയിലാണ് ശനിയാഴ്ച രാവിലെ പത്തരയോടെ വെടിമരുന്ന് മിശ്രിത നിര്‍മാണത്തിനിടെ സ്ഫോടനം നടന്നത്. 50ഓളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. നാല് മുറികള്‍ നിലംപരിശായി. പടക്കശാല ഉടമ മണിനഗര്‍ ശക്തി ഷണ്‍മുഖം, മാനേജര്‍ മഹേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ശിവകാശി പൊലീസ് കേസെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Five killed in a fireworks unit near Sivakasi
Next Story