കശ്മീരിൽ വാഹനം കൊക്കയിൽ വീണ് ജവാൻ അടക്കം അഞ്ചു മരണം
text_fieldsബനിഹാൾ: ജമ്മു-കശ്മീരിലെ റംബാനിൽ എസ്.യു.വി റോഡിൽനിന്നും തെന്നി 300 അടി താഴ്ചയുള്ള കൊക്കയിൽ പതിച്ച് സി.ആർ.പി.എഫ് ജവാൻ അടക്കം അഞ്ചുപേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ശ്രീനഗറിൽനിന്നും ജമ്മുവിലേക്ക് പോകവെയായിരുന്നു അപകടം.
ഡ്രൈവർക്ക് വാഹനത്തിൻെറനിയന്ത്രണം നഷ്ടപ്പെടുകയായിരുെന്നന്ന് സീനിയർ പൊലീസ് സൂപ്രണ്ട് പി.ഡി. നിത്യ പറഞ്ഞു. കൊക്കയിലേക്ക് മറിയുന്നതിനുമുമ്പ് മറ്റൊരു കാറുമായി ഇടിക്കുകയും ചെയ്തു. കുത്തനെയുള്ള കൊക്കയിൽ കയറിൽ തൂങ്ങി ഇറങ്ങിയ ദൗത്യ സംഘമാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേർ സംഭവസ്ഥലത്തും രണ്ടുപേർ ആശുപത്രിയിലും മരിച്ചു.
സി.ആർ.പി.എഫ് ഹെഡ്കോൺസ്റ്റബിൾ ഷാഗുൻ കുമാർ, വിനീത് കൗർ, ഗുരു റാം, മുഹമ്മദ് റാഫി, സഞ്ജീവ് കുമാർ എന്നിവരാണ് െകാല്ലപ്പെട്ടത്. പരിക്കേറ്റ അജിത് കുമാറിനെ വിദഗ്ധ ചികിത്സക്കായി ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റി.

