Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുരുഗ്രാമിൽ ഥാർ ജീപ്പ്...

ഗുരുഗ്രാമിൽ ഥാർ ജീപ്പ് ഡിവൈഡറിൽ ഇടിച്ചുകയറി അഞ്ചുപേർ മരിച്ചു

text_fields
bookmark_border
Accident,Gurugram,Speeding,Fatal crash,Divider collision,Road accident,Over-speeding,Vehicle crash,Casualties, ഗുരുഗ്രാം,ഥാർജീപ്പ്, വാഹനാപകടം, അമിതവേഗം
cancel
camera_alt

അപകടത്തിൽപെട്ട ഥാർ ജീപ്പ്

ഗുരുഗ്രാമിൽ വീണ്ടും അമിത വേഗം ദുരന്തത്തിന് വഴിയൊരുക്കി. ദേശീയപാതയിലെ ജട്സാ ഫ്ലൈഓവറിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് ഥാർ ജീപ്പ് അതിവേഗത്തിലെത്തി എക്സിറ്റ് ഡിവൈഡറിലിടിച്ച് തകർന്നത്. വാഹനം പൂർണമായും തകർന്നു. വാഹനത്തിൽ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കളായ ആറുപേരിൽ അഞ്ചുപേരും മരിച്ചു. പുലർച്ചെ നാലരയോടെയായിരുന്നു ദുരന്തസമാനമായ അപകടം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് രജിസ്ട്രേഷൻ നമ്പറുള്ള ഒരു കറുത്ത ഥാറാണ് അപകടത്തിലകപ്പെട്ടത്. ജീപ്പിൽ യുവാക്കളായ ആറുപേരിൽ മൂന്ന് സ്ത്രീകളും മൂന്നു പുരുഷൻമാരുമായിരുന്നു യാത്രക്കാർ. ദേശീയപാതയിൽ പുലർച്ചെ സമയമായതിനാൽ വാഹനങ്ങൾ കുറവായത് അപകടത്തി​ന്റെ വ്യാപ്തി കുറച്ചതായി പൊലീസ് പറഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് യുവതികളും രണ്ട് യുവാക്കളും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. മരിച്ച മുഴുവൻ പേരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും തിരിച്ചറിഞ്ഞവരുടെ ബന്ധുക്ക​ളെ വിവരമറിയിച്ചതായും ആശുപത്രി വൃത്തങ്ങളും പൊലീസും അറിയിച്ചു.

ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, ഉയർന്ന ശബ്ദത്തോടെയായിരുന്നു കൂട്ടിയിടിച്ച വാഹനം ഉരുണ്ടുമറിയുകയായിരുന്നു, വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തെത്തുടർന്ന്, ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടു, വാഹനത്തിൽ കുരുങ്ങിയവരെ ഏറെ പണി​പ്പെട്ടാണ് പുറത്തെടുത്തത്. തകർന്ന വാഹനം പോലീസ് ക്രെയിൻ ഉപയോഗിച്ച് നീക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും സ്ഥലത്തെത്തിയ ട്രാഫിക് ഡിസിപി പറഞ്ഞു.

ഡൽഹി-ജയ്പൂർ ഹൈവേയിൽ ഇത് ആദ്യത്തെ അപകടമല്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും നിരവധി ജീവനുകൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. വേഗപരിധി പാലിക്കാനും മദ്യപിച്ച് വാഹനമോടിക്കാതിരിക്കാനും പൊലീസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഹൈവേകളിലെ അമിതവേഗം ആവേശമല്ല മറിച്ച് കുടുംബങ്ങളിൽ അതുണ്ടാക്കുന്ന നഷ്ടം വലുതാ​ണ്. അശ്രദ്ധയിലാണ് അഞ്ചു ജീവനുകൾ പൊലിഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GurugramAccident Newsoverspeed
News Summary - Five killed as Thar jeep hits divider in Gurugram due to speeding
Next Story