Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാപ്പ വകഭേദം...

കാപ്പ വകഭേദം ഗുജറാത്തിലും; അഞ്ച്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തു

text_fields
bookmark_border
kappa variant
cancel
camera_alt

representative image

അഹ്​മദാബാദ്​: ഗുജറാത്തിൽ അഞ്ചുപേർക്ക്​ കോവിഡ്​ കാപ്പ വകഭേദം റിപ്പോർട്ട്​ ചെയ്​തതായി സംസ്​ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജാംനഗറിലാണ്​ മൂന്ന്​ കേസുകൾ. പഞ്ച്​മഹൽ ജില്ലയിലെ ഗോദ്രയിലും മെഹ്​സാനയിലുമാണ്​ മറ്റുള്ളവർക്ക്​ രോഗബാധ സ്​ഥിരീകരിച്ചതെന്ന്​ ആരോഗ്യ വകുപ്പ്​ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഈ വർഷം മാർച്ചിനും ജൂണിനും ഇടയിൽ കോവിഡ്​ ബാധിതരായവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിന്​ അയച്ചതിൽ നിന്നാണ്​ ഇവർക്ക്​ കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്​.

കാപ്പ വകഭേദത്തിന്‍റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ്​ ഐ.സി.എം.ആർ അറിയിച്ചിട്ടുള്ളത്​. ഇന്ത്യയിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്​.

എന്താണ്​ കാപ്പ വകഭേദം

ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച വകഭേദത്തിന്​ മേയിലാണ്​ ലോകാരോഗ്യ സംഘടന 'കാപ്പ' എന്ന്​ നാമകരണം ചെയ്​തത്​. ലോകാരോഗ്യ സംഘടന 'വേരിയന്‍റ്​ ഓഫ് ഇന്‍ററസ്​റ്റ്​' വിഭാഗത്തിലാണ്​ കാപ്പയെ ഉൾകൊള്ളിച്ചിരിക്കുന്നത്​. ഇത്​ അത്ര ആശങ്ക ഉയർത്തുന്ന വകഭേദമല്ല എന്ന്​ ലളിതമായി പറയാം.

ജനിതകമാറ്റത്തിന്‍റെ സ്വഭാവം മുൻകൂട്ടി പ്രവചിച്ചിട്ടുള്ള വകഭേദങ്ങളെയാണ് ലോകാരോഗ്യ സംഘടന 'വേരിയന്‍റ്​ ഓഫ് ഇന്‍ററസ്​റ്റ്​' പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇവക്ക്​ ജനിതകമാറ്റം വളരെ സ്വാഭാവികമായി ഉണ്ടാകുന്നതാണ്. ഈ വകഭേദം മൂലമുണ്ടാകുന്ന രോഗ വ്യാപനം, രോഗബാധയുടെ തീവ്രത, ജനങ്ങളുടെ രോഗപ്രതിരോധശേഷിയിൽ അതുണ്ടാക്കുന്ന പ്രതികരണം, മരുന്നുകളെ അതിജീവിക്കാനുള്ള ശേഷി എന്നീ കാര്യങ്ങളെ കുറിച്ച്​ വിവരങ്ങൾ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat​Covid 19Kappa COVID
News Summary - five Kappa variant cases reported in Gujarat
Next Story