കശ്മീരിൽ അഞ്ച് ഡോക്ടർമാർക്ക് കോവിഡ്
text_fieldsജമ്മുകശ്മീർ: കശ്മീരിൽ ഞായറാഴ്ച അഞ്ച് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജമ്മുകശ്മീരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1188 ആയി.
ശ്രീ മഹാരാജ ഹരി സിങ്(എസ്.എം.എച്ച്.എസ്) ആശുപത്രിയിലെ മൂന്ന് ഇ.എൻ.ടി ഡോക്ടർമാർ, എസ്.കെ.ഐ.എം.എസ് ബെമിൻ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധൻ, ശ്രീനഗർ സർക്കാർ ദന്ത മെഡിക്കൽ കോളജിലെ ഡോക്ടർ എന്നിവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സി.ഡി ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടർമാരിൽ അസ്ഥിരോഗ വിദഗ്ധൻ ഒഴികെ മറ്റ് നാല് പേരും ശ്രീനഗറിൽ കോവിഡ് ബാധിച്ച് മരിച്ചയാളെ ചികിത്സിച്ചവരാണ്.
കശ്മീരിൽ ഇതുവരെ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഹബ്ബ കടാൽ സ്വദേശിനിയായ 29കാരിയാണ് ഒടുവിൽ മരിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
