Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ച് അഞ്ച് മരണം; അപകടത്തിൽ പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്

text_fields
bookmark_border
വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ച് അഞ്ച് മരണം; അപകടത്തിൽ പെട്ടത് വിവാഹ സംഘം സഞ്ചരിച്ച ബസ്
cancel

ഗാസിപൂർ (ഉത്തർ പ്രദേശ്): വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീപിടിച്ച് അഞ്ച് പേർ മരിച്ചു, പത്തിലധികം പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ഗാസിപൂരിൽ മർദാഹ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണ സംഭവം. വിവാഹ സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. 30ഓളം പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്.

തീ ആളിപ്പടർന്നതിനാൽ വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമായതുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. മരണസംഖ്യ കൂടാൻ ഇടയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Five die as bus catches fire after hitting electric wire
Next Story