യു.പിയിൽ മത ചടങ്ങിനിടെ താൽക്കാലിക സ്റ്റേജ് തകർന്ന് അഞ്ച് പേർ മരിച്ചു; 40 പേർക്ക് പരിക്കേറ്റു
text_fieldsഉത്തർപ്രദേശിൽ ജൈന വിഭാഗക്കാർ സംഘടിപ്പിച്ച മത ചടങ്ങിനിടെ താൽക്കാലിക സ്റ്റേജ് തകർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നു
ബാഗ്പത്ത് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ജൈന വിഭാഗക്കാർ സംഘടിപ്പിച്ച മത ചടങ്ങിനിടെ താൽക്കാലിക സ്റ്റേജ് തകർന്ന് അഞ്ച് പേർ മരിച്ചു. ജൈനമതത്തിലെ ആദ്യ തീർത്ഥങ്കരനായ ഭഗവാൻ ആദിനാഥിന്റെ പേരിലുള്ള ‘നിർവാണ ലഡു പർവ്’ എന്ന സ്ഥലത്തെ താൽക്കാലിക സ്റ്റേജാണ് തകർന്നത്.
ജൈന ശിഷ്യന്മാരും പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പേർ മരിക്കുകയും 60ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാൽ പറഞ്ഞു. 20 പേരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്.
ബാഗ്പത് ജില്ലാ മജിസ്‌ട്രേറ്റ്, അസ്മിത ലാൽ, പോലീസ് സൂപ്രണ്ട് അർപിത് വിജയവർഗിയ എന്നിവർ ജില്ലാ ആശുപത്രിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

