Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ​ഞ്ചാ​ബി​ലെ...

പ​ഞ്ചാ​ബി​ലെ ബി.​എ​സ്.​എ​ഫ് ക്യാ​മ്പി​ൽ കോ​ൺ​സ്റ്റ​ബി​ളി​ന്റെ വെ​ടി​വെ​പ്പ്: അ​ഞ്ചു​മ​ര​ണം

text_fields
bookmark_border
പ​ഞ്ചാ​ബി​ലെ ബി.​എ​സ്.​എ​ഫ് ക്യാ​മ്പി​ൽ കോ​ൺ​സ്റ്റ​ബി​ളി​ന്റെ വെ​ടി​വെ​പ്പ്: അ​ഞ്ചു​മ​ര​ണം
cancel

അ​മൃ​ത്സ​ർ: അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി.​എ​സ്.​എ​ഫ്) ഭ​ട​ന്റെ വെ​ടി​യേ​റ്റ് നാ​ല് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ൺ​സ്റ്റ​ബി​ൾ എ​സ്.​കെ. സ​തെ​പ്പ ആ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. സ​തെ​പ്പ​യും കൊ​ല്ല​​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​യാ​ൾ സ്വ​യം വെ​ടി​വെ​ച്ച​താ​ണോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. വെ​ടി​യു​ണ്ട തി​രി​ച്ചു​തെ​റി​ച്ചാ​വാം സ​തെ​പ്പ കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. അ​ഠാ​രി-​വാ​ഗ അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള 144 ബ​റ്റാ​ലി​യ​ൻ കാ​മ്പ​സി​ലാ​ണ് വെ​ടി​വെ​പ്പു​ണ്ടാ​യ​ത്.

ഡ്യൂ​ട്ടി സ​മ​യ​ത്തി​ൽ സ​തെ​പ്പ അ​സ്വ​സ്ഥ​നാ​യി​രു​ന്നു എ​ന്നാ​ണ് ആ​ദ്യ റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് പ​ഞ്ചാ​ബ് ബി.​എ​സ്.​എ​ഫ് ഇ​ൻ​സ്‍പെ​ക്ട​ർ ജ​ന​റ​ൽ ആ​സി​ഫ് ജ​ലാ​ൽ പ​റ​ഞ്ഞു. സ​തെ​പ്പ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യും പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല. കാ​മ്പ​സി​ൽ പാ​ർ​ക്കു​ചെ​യ്ത ക​മാ​ൻ​ഡി​ങ് ഓ​ഫി​സ​റു​ടെ വാ​ഹ​ന​ത്തി​നു​നേ​രെ​യും സ​തെ​പ്പ ​വെ​ടി​യു​തി​ർ​ത്തി​ട്ടു​ണ്ട്. കോ​ൺ​സ്റ്റ​ബി​ൾ, ഹെ​ഡ് കോ​ൺ​കോ​ൺ​സ്റ്റ​ബി​ൾ റാ​ങ്കു​ക​ളി​ലു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി ബി.​എ​സ്.​എ​ഫ് വ​ക്താ​വ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSF
News Summary - Five BSF soldiers killed after colleague opens fire in Amritsar
Next Story