ജയ്പുർ: സർക്കാർ ‘ഫിറ്റ്നസ് ഷോ’ നിർത്തി ഇന്ധനവില നിയന്ത്രിക്കാൻ തയാറാവണമെന്ന് കോൺഗ്രസ്. സമൂഹമാധ്യമങ്ങളിൽ വ്യായാമ വിഡിയോകൾ പോസ്റ്റ്ചെയ്യുന്ന കേന്ദ്ര മന്ത്രിമാരെയും ബി.ജെ.പി നേതാക്കളെയും ലക്ഷ്യംവെച്ചാണ് പ്രസ്താവന. ‘ചിലർ പുഷ് അപ്പും മറ്റും ചെയ്ത് ഫിറ്റ്നസ് കാണിക്കുകയാണ്. എന്നാൽ ഇന്ധന വില മറുവശത്ത് നിയന്ത്രണമില്ലാതെ ഉയരുന്നു’ -കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ് ജയ്പുരിൽ മാധ്യമങ്ങളോട് പറഞ്ഞു.
വാറ്റും സെസും കുറച്ച് സംസ്ഥാനങ്ങൾക്ക് ഇന്ധനവില വർധനക്ക് ആശ്വാസം നൽകാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിമാരായ രാജ്യവർധൻ സിങ് റാത്തോറും കിരൺ കുമാർ റിജിജുവും ‘ഫിറ്റ്നസ് ചലഞ്ചി’െൻറ ഭാഗമായി സമൂഹ മാധ്യമങ്ങളിൽ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെല്ലുവിളി ഏറ്റെടുത്തിരുന്നു.