Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ വ്യോമസേനയിലെ...

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ അന്തരിച്ചു

text_fields
bookmark_border
ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത ഓഫീസർ അന്തരിച്ചു
cancel

ബംഗളൂരു: ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ വനിതാ ഓഫീസർ റിട്ട.വിങ്​ കമാൻഡർ ഡോ വിജയലക്ഷ്​മി രമണൻ അന്തരിച്ചു. 96 വയസായയിരുന്നു. ഞായറാഴ്​ച ബംഗളൂരുവിലെ വസതിയിൽ ​വച്ചാായിരുന്നു അന്ത്യം.

1953ൽ മദ്രാസ്​ മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി.എസ്​ ബിരുദം പൂർത്തതിയാക്കകിയ വിജയലക്ഷ്​മി 1955ലാണ്​ സേനയിൽ ചേർന്നത്​. സേനയുടെ മെഡിക്കൽ കോറിൽ ഗൈനക്കോളജിസ്​റ്റായാണ്​ സേവനമനുഷ്​ഠിച്ചത്​. 1971ൽ വ്യോമസേനയിൽ സ്ഥാനകയയറ്റം ലഭിച്ച ഡോക്​ടർ വിജയലഷ്​മി 1979ൽ വിങ്​ കമാൻഡറായിരിക്കെയാണ്​ വിരമിച്ചത്​. 1977ൽ രാജ്യം വിശിഷ്​ട സേവ മെഡൽ നൽകി ആദരിച്ചിരുന്നു.

സംഗീതതജ്ഞയായിരുന്ന ഡോക്​ടർ വിജയലക്ഷ്​മിക്ക്​ ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാൻ സേന പ്രത്യേക അനുമതി നൽകിയിരുന്നു. 1962, 1968, 1971 യുദ്ധകാലത്ത്​ സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മ​ുൻനിരയിലുള്ള വ്യക്തിയായിരുന്നു അവർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IAFFirst Woman IAF officerDr. Vijayalakshmi Ramanan
Next Story