Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതേജസ്​ എക്​സ്​പ്രസ്​...

തേജസ്​ എക്​സ്​പ്രസ്​ വൈകി; യാത്രക്കാർക്ക്​ 1.62 ലക്ഷം നഷ്​ടപരിഹാരം

text_fields
bookmark_border
തേജസ്​ എക്​സ്​പ്രസ്​ വൈകി; യാത്രക്കാർക്ക്​ 1.62 ലക്ഷം നഷ്​ടപരിഹാരം
cancel

ന്യൂ​ഡ​ൽ​ഹി: തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ വൈ​കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന വാ​ക്കു​​പാ​ലി​ച്ച്​ ഐ.​ആ​ർ.​സി.​ടി.​സി. ഡ​ൽ​ഹി-​ല​ഖ്​​നോ തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ മൂ​ന്നു​മ​ണി​ക്കൂ​റി​ ലേ​റെ വൈ​കി​യ​തി​നാ​ൽ ഐ.​ആ​ർ.​സി.​ടി.​സി 950 യാ​ത്ര​ക്കാ​ർ​ക്ക്​ 1.62 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കും. റെ​യ ി​ൽ​വേ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​ത്. ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി മു​ഖേ​ന​യാ​ണ്​ തു​ക ല​ഭ്യ​മാ​ക്കു​ക. റെ​യി​ൽ​വേ​യു​ടെ അ​നു​ബ​ന്ധ ക​മ്പ​നി​യാ​ണ്​ ഐ.​ആ​ർ.​സി.​ടി.​സി. കാ​ൺ​പൂ​രി​ന്​ സ​മീ​പം ട്രെ​യി​ൻ പാ​ളം തെ​റ്റി​യ​തി​നാ​ൽ ഒ​ക്​​ടോ​ബ​ർ 19നാ​ണ്​ തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ വൈ​കി​യ​ത്. ല​ഖ്​​നോ​വി​ൽ​നി​ന്ന്​ ഡ​ൽ​ഹി​ക്കു​ള്ള 450 യാ​ത്ര​ക്കാ​ർ​ക്ക്​ 250 രൂ​പ വീ​ത​വും ഡ​ൽ​ഹി-​ല​ഖ്​​നോ റൂ​ട്ടി​​ൽ യാ​ത്ര​ചെ​യ്​​ത 500 പേ​ർ​ക്ക്​ 100 രൂ​പ വീ​ത​വു​മാ​ണ്​ ന​ഷ്​​ട​പ​രി​ഹാ​രം.

ല​ഖ്​​നോ​വി​ൽ​നി​ന്ന്​ ട്രെ​യി​ൻ രാ​വി​ലെ 6.10ന്​ ​പു​റ​പ്പെ​ട്ട്​ ന്യൂ​ഡ​ൽ​ഹി​യി​ൽ 12.25നാ​ണ്​ എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ​​ ട്രെ​യി​ൻ 9.55ന്​ ​പു​റ​പ്പെ​ട്ട്​ 3.40നാ​ണ്​ എ​ത്തി​യ​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ 3.35ന്​ ​യാ​ത്ര തി​രി​ക്കേ​ണ്ട തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ ​ 5.30നാ​ണ്​ പു​റ​പ്പെ​ട്ട​ത്. ല​ഖ്​​നോ​വി​ൽ 10.05ന്​ ​പ​ക​രം 11.30നാ​ണ്​ എ​ത്തി​യ​ത്.

ഒ​ക്​​ടോ​ബ​ർ ആ​റി​നാ​ണ്​ ട്രെ​യി​ൻ യാ​ത്ര തു​ട​ങ്ങി​യ​ത്. ആ​ഴ്​​ച​യി​ൽ ആ​റു​ദി​വ​സ​മാ​ണ്​ സ​ർ​വി​സ്. തേ​ജ​സ്​ എ​ക്​​സ്​​പ്ര​സ്​ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ൽ 100 രൂ​പ​യും ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ വൈ​കി​യാ​ൽ 250 രൂ​പ​യും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന്​ ഐ.​ആ​ർ.​സി.​ടി.​സി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ൻ​ഷു​റ​ൻ​സും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
യാ​ത്ര​ക്കി​ടെ യാ​ത്ര​ക്കാ​രു​ടെ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്നാ​ൽ ഒ​രു ല​ക്ഷം രൂ​പ​കൂ​ടി ല​ഭി​ക്കു​ന്ന​താ​ണ്​ ഇ​ൻ​ഷു​റ​ൻ​സ്. ഈ ​രീ​തി​യി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സും ഇ​താ​ദ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train delayindia newscompensationRailway passengers
News Summary - For first time in India, railway passengers get ₹1.62 lakh compensation for train delay - India news
Next Story