Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദീപാവലി ദിനത്തിൽ...

ദീപാവലി ദിനത്തിൽ അതിർത്തി കാത്ത്​ വനിത സൈനികർ

text_fields
bookmark_border
ദീപാവലി ദിനത്തിൽ അതിർത്തി കാത്ത്​ വനിത സൈനികർ
cancel

ന്യൂഡൽഹി: ദീപാവലി ദിനത്തിൽ ആഘോഷങ്ങൾ മറന്ന്​ അതിർത്തി സംരക്ഷിച്ച്​​ ബി.എസ്​.എഫിലെ വനിതാ സൈനികർ. രാജ്യത്ത്​ ആദ്യമായാണ്​ വനിതകളെ ഇന്ത്യാ– പാക്​ അതിർത്തിയിൽ വിന്യസിക്കുന്നത്​. സഹപ്രവർത്തകരായ സൈനികർക്കൊപ്പം അതീവ ജാ​ഗ്രതയോടെയാണ്​ വനിതകളും ​േജാലി ചെയ്​തത്​.

 അതിർത്തിയിൽ പാക്​ പ്രകോപനം തടുരുന്നതിനാൽ ബി.എസ്​.എഫ്​ ജവാൻമാർക്ക്​ ദീപാവലി അവധി അനുവദിച്ചിരുന്നില്ല. ‘‘ കുടുംബാംഗങ്ങളുമൊരുമിച്ചുള്ള ദീപാവലി ആഘോഷങ്ങളുണ്ടായില്ലെങ്കിലും  രാജ്യത്തെ പൗരൻമാർക്ക്​ ദീപങ്ങളുടെ ഉത്സവമാഘോഷിക്കാൻ സുരക്ഷയൊരുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ വനിതാ സൈനിക പ്രതികരിച്ചു. ജനങ്ങള്‍ സുരക്ഷിതരായിരിക്കുന്നതിനേക്കാൾ വലിയ ആഘോഷം തങ്ങള്‍ക്കില്ലെന്നും അവർ പറഞ്ഞു.

ഉത്തർപ്രദേശ്​, ബിഹാർ, അരുണാചൽപ്രദേശ്​, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള വനിതകളാണ്​ അതിർത്തിയിൽ ഡ്യൂട്ടിക്കെത്തിയത്​.
അവധി എടുക്കാതെ രാജ്യത്തിനു ​േവണ്ടി ജോലി ചെയ്യുന്ന ജവാൻമാർക്ക്​ വേണ്ടി ക്യാമ്പുകളിൽ ദീപാവലി ആഘോഷ പരിപാടികൾ ഒരുക്കിയിരുന്നു. ബി.എസ്​.എഫ്​ ആസ്ഥാനത്ത്​ നടന്ന ആഘോഷങ്ങളിൽ ഉന്നത ഉദ്യോഗസ്ഥരും പ​െങ്കടുത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFindia pak boarderwowan jawansecurity
News Summary - First time in history, woman jawans deployed to safeguards border
Next Story