Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതാജ്​മഹൽ...

താജ്​മഹൽ ശിവക്ഷേത്രമല്ലെന്ന്​ ആർക്കിയോളജി വകുപ്പ്​

text_fields
bookmark_border
tajmal
cancel

ന്യൂഡൽഹി: താജ്​മഹൽ ശിവക്ഷേത്രമല്ലെന്ന്​ ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യയുടെ സത്യവാങ്​മൂലം. ആഗ്ര ​ജില്ലാ കോടതിയിലാണ്​ താജ്​മഹൽ ശിവക്ഷേത്രമല്ല ശവകൂടിരമാണെന്ന സത്യവാങ്​മൂലം ആർക്കിയോളജി വകുപ്പ്​ നൽകിയത്​​. 2015 നവംബറിൽ ​കേന്ദ്ര സാംസ്​കാരിക വകുപ്പ്​ താജ്​മഹൽ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമുള്ളതിന്​ തെളിവുകളില്ലെന്ന്​ ലോക്​സഭയിൽ വ്യക്​​തമാക്കിയിരുന്നു.

2015 ഏപ്രിലിൽ ആഗ്ര ജില്ല കോടതിയിൽ ആറ്​ അഭിഭാഷകർ താജ്​മഹൽ ശിവക്ഷേത്രമാണെന്ന്​ അവകാശപ്പെട്ട്​ ഹരജി സമർപ്പിച്ചിരുന്നു. ഇൗ ഹരജിയിൽ കേന്ദ്രസർക്കാർ, സാംസ്​കാരിക വകുപ്പ്​, ആഭ്യന്തര സെക്രട്ടറി, ആർക്കിയോളജിക്കൽ സർവേ ഒാഫ്​ ഇന്ത്യ എന്നിവർക്ക്​ നോട്ടീസയച്ചിരുന്നു. ഇൗ നോട്ടീസിലാണ്​ ആർക്കിയോളജി വകുപ്പ്​ മറുപടി നൽകിയിരിക്കുന്നത്​.

1920 ഡിസംബർ 22ലെ ഉത്തരവ്​ പ്രകാരം ആർക്കിയോളജി ഡിപ്പാർട്ട്​മ​​െൻറ്​ താജ്​മഹൽ സംരക്ഷിത സ്​മാരകമായി സംരക്ഷിക്കുകയാണ്​. താജ്​മഹൽ നിന്നിരുന്ന സ്ഥാനത്ത്​ ശിവക്ഷേത്രമോ ശിവലിംഗമോ ഉണ്ടായിരുന്നില്ലെന്ന്​ വകുപ്പി​​​െൻറ രേഖകൾ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tajmahalmalayalam newsArchaeological Survey of IndiaSiva temple
News Summary - For the first time, ASI tells court Taj Mahal is not a temple-India news
Next Story