Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ പ്രതിഷേധം:...

പൗരത്വ പ്രതിഷേധം: പൊതുമുതൽ നശിപ്പിച്ചവർ 14 ലക്ഷം നൽകണം യു.പി സർക്കാർ

text_fields
bookmark_border
up-government
cancel

ലഖ്​നോ: പൗരത്വ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്ന്​ ആരോപിച്ച്​ 28 ​പേർക്ക്​ യു.പി സർക്കാറി​​െൻറ നോട്ടീസ്​. രാംപൂർ ജില്ലയിലാണ്​ ആദ്യമായി യു.പി സർക്കാർ നോട്ടീസയച്ചിരിക്കുന്നത്​. പൊലീസ്​ മോ​ട്ടോർസൈക്കിളുകൾ, ബാരിയർ, ലാത്തി എന്നിവ തകർത്തുവെന്ന്​ ആരോപിച്ചാണ്​ നോട്ടീസ്​.

28 പേരും ചേർന്ന്​ 14.86 ലക്ഷം രൂപ പൊതുമുതൽ നശിപ്പിച്ച ഇനത്തിൽ സർക്കാറിന്​ നൽകണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. ഇതിൽ ഭൂരിപക്ഷം പേർക്കും വൻ തുക നഷ്​ടപരിഹാരം നൽകാൻ ശേഷിയില്ലെന്നാണ്​ റിപ്പോർട്ട്​.

യു.പിയിൽ പൗരത്വ ​ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്ക്​ നേരെ വെടിയുതിർത്തില്ലെന്നായിരുന്നു പൊലീസ്​ വാദമെങ്കിലും പിന്നീട്​ അത്​ തെറ്റാണെന്ന്​ തെളിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsCAA protestAnti CAA protestUttar Pradesh
News Summary - First notices go out in UP to 28 residents: Pay Rs 14 lakh-India news
Next Story