Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bhupendra patel with vijay rupani
cancel
Homechevron_rightNewschevron_rightIndiachevron_rightനാല്​ വർഷം മുമ്പ്​...

നാല്​ വർഷം മുമ്പ്​ ആദ്യമായി എം.എൽ.എ; ഭുപേന്ദ്രയുടെ മുഖ്യമന്ത്രി സ്​ഥാനം പട്ടേൽ സമുദായത്തെ തൃപ്​തിപ്പെടുത്താൻ

text_fields
bookmark_border

അഹമ്മദാബാദ്​: 59കാരനായ ഭുപേന്ദ്ര പ​േട്ടൽ ഗുജറാത്തിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്​ തികച്ചും അപ്രതീക്ഷിതമായിട്ടാണ്​. വിജയ്​ രൂപണി രാജിവെച്ച ഒഴിവിലേക്ക്​ ഉപമുഖ്യമന്ത്രി നിതിൻ പ​േട്ടൽ, മുൻ മന്ത്രി ഗോർദൻ സദാഫിയ, ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ ഖോഡ പ​േട്ടൽ എന്നിവരുടെ​ പേരുകളാണ്​ ഉയർന്നുവന്നിരുന്നത്​. എന്നാൽ, നാല്​ വർഷം മുമ്പ്​ മാത്രം നിയമസഭയിലെത്തിയ ഭുപേന്ദ്ര പ​േട്ടലിന്​ നറുക്ക്​ വീഴുകയായിരുന്നു.

അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്​ മുമ്പായി പ​േട്ടൽ (പട്ടീദാർ) സമുദായത്തെ തൃപ്​തിപ്പെടുത്തൽ ബി.ജെ.പിക്ക്​ അനിവാര്യമായിരുന്നു. ഇതിന്‍റെ ഭാഗമായി​ ഭുപേന്ദ്ര പ​േട്ടലിനെ മുഖ്യമന്ത്രിയാക്കിയതെന്നാണ്​ റിപ്പോർട്ട്​.

യു.പി ഗവർണറും മുൻ ഗുജറാത്ത് മുഖ്യമന്ത്രിയുമായ ആനന്ദിബെൻ പട്ടേലിന്‍റെ വിശ്വസ്തനായാണ്​ ഇദ്ദേഹം അറിയപ്പെടുന്നത്​. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഘാട്ട്​ലോദിയയിൽനിന്ന് കോൺഗ്രസിന്‍റെ ശശികാന്ത് പട്ടേലിനെതിരെ ഒരു ലക്ഷത്തിലധികം വോട്ടിനാണ്​​ വിജയിച്ചത്​.

ഇതിന്​ മുമ്പ്​ അഹമ്മദാബാദ് നഗര വികസന അതോറിറ്റിയുടെ ചെയർമാനായിരുന്നു. അംദവാദ് മുനിസിപ്പൽ കോർപ്പറേഷന്‍റെ സ്​ഥിരംസമിതി അധ്യക്ഷനായും പ്രവർത്തിച്ചു. അഹമ്മദാബാദ്​ ഗവ. പോളിടെക്നിക്കിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയയാളാണ്​ ഭുപേന്ദ്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhupendra Patel
News Summary - First MLA four years ago; Bhupendra's CM post to satisfy Patel community
Next Story